Chanakya Niti: പൗരാണിക ഭാരതത്തിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനായ ആചാര്യൻ ചാണക്യന്റെ വാക്കുകളാണ് ചാണക്യനീതിയിൽ പറയുന്നത്
വീട്ടിലെ ദാരിദ്രമകറ്റാൻ നമ്മൾ ഒഴിവാക്കേണ്ട ശീലങ്ങൾ ചാണക്യന്‍ തന്റെ ചാണക്യനീതിയിൽ വിവരിക്കുന്നുണ്ട്. അതെന്തെല്ലാമെന്ന് നോക്കാം
ഉച്ചയുറക്കം ശീലമുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കണമെന്ന് ചാണക്യൻ പറയുന്നു. ഉച്ചയ്ക്ക് ഉറങ്ങുന്നവരുള്ള വീടുകളിൽ നിന്നും ലക്ഷ്മി ദേവി പടിയിറങ്ങും
നിങ്ങൾ വൃത്തിയില്ലാത്ത വ്യക്തിയണോ? അലക്കാത്ത വസ്ത്രം ധരിക്കുന്നതും വ്യക്തിഗത ശുചിത്വം അവഗണിക്കുന്നതും ലക്ഷ്മി ദേവിയെ വീട്ടിൽ നിന്നും അകറ്റി നിർത്തും
ഒരുപാട് ഒച്ചയെടുത്ത് സംസാരിക്കാറുണ്ടോ? പരുഷമായി ഒച്ചയെടുത്ത് സംസാരിക്കുന്നത് ബന്ധങ്ങളിൽ വിള്ളൽ വീഴാൻ ഇടയാക്കും
സ്വന്തം കാര്യങ്ങൾക്ക് ഒരിക്കലും മറ്റുള്ളവരെ ആശ്രയിക്കരുത്. അതിജീവനത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നത് ആത്മാഭിമാനം കുറയ്ക്കുകയും ദാരിദ്ര്യത്തെ ആകർഷിക്കുകയും ചെയ്യും
ധാരാളം നുണ പറയുന്നവരാണോ നിങ്ങൾ? ലക്ഷ്മി ദേവിക്ക് നുണ പറയുന്നവരെ ഇഷ്ടമല്ല. ഇത്തരക്കാരുടെ വീട്ടിൽ ലക്ഷ്മി ദേവി വസിക്കില്ല.
നല്ല കൂട്ടുകെട്ട് ഭാഗ്യം കൊണ്ടുവരുന്നപോലെ ചീത്ത സുഹൃത്തുക്കളുള്ളവരിൽ നിന്ന് ലക്ഷ്മി ദേവി അകന്നു നിൽക്കുമെന്നും ചാണക്യനീതിയിൽ പറയുന്നു.