Chanakya Niti: ഭർത്താവിൽ നിന്ന് ഭാര്യ ആഗ്രഹിക്കുന്നത് എന്തൊക്കെ? ഭർത്താക്കന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്

 

 

ദാമ്പത്യത്തില്‍ പരസ്പരം സ്‌നേഹവും സന്തോഷവും ഉറപ്പാക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചാണക്യന്റെ അഭിപ്രായത്തില്‍ അവ എന്തൊക്കെയെന്നു നോക്കാം

 

1 /5

പരസ്പര സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും അടിസ്ഥാനത്തില്‍ നിലകൊള്ളുന്ന ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിലുള്ളത്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും സന്തോഷവും നിലനില്‍ക്കുന്ന ഈ ബന്ധം കാലങ്ങള്‍ എത്ര കഴിഞ്ഞാലും മങ്ങാതെ നില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഭർത്താവിൽ നിന്ന് ഭാര്യ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.  

2 /5

ബഹുമാനം: പരസ്പര ബഹുമാനുമാണ് ഒരു ദാമ്പത്യത്തിന്റെ അടിസ്ഥാനം. ഒരു ഭര്‍ത്താവ് എപ്പോഴും ഭാര്യയുടെ അന്തസ്സിനെ ബഹുമാനിക്കണം. ഒരു തരത്തിലും താന്‍ ആണാണ് അവളൊരു പെണ്ണാണ് എന്ന വിവേചനം കാണിക്കരുത്.   

3 /5

അഭിപ്രായം ചോദിക്കാം: ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഭാര്യയുടെ അഭിപ്രായം ചോദിക്കാം. പലപ്പോഴും പുരുഷന്‍മാര്‍ ജീവിതത്തില്‍ വരുത്തുന്ന പ്രധാന തെറ്റുകളില്‍ ഒന്നാണ് ഇത്. ഭാര്യയോട് ഒരു കാര്യത്തിലും അഭിപ്രായം ചോദിക്കില്ല. ബന്ധത്തെ പൂര്‍ണമായും അകല്‍ച്ചയിലേക്ക് നയിക്കാൻ ഇത് കാരണമാകും.  

4 /5

സ്വാതന്ത്യം: വിവാഹത്തോടെ സ്വാതന്ത്യം നഷ്ടപ്പെടുന്ന സ്ത്രീകൾ നിരവധിയാണ്. പരസ്പര ധാരണയും സ്വാതന്ത്ര്യവും ഒരു ദാമ്പത്യത്തില്‍ അടിസ്ഥാനമായി വേണ്ട കാര്യങ്ങളാണ്. ഇതിലൂടെ സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം നേടിയെടുക്കാന്‍ എല്ലാ ദമ്പതികള്‍ക്കും സാധിക്കും  

5 /5

പൊതുസ്ഥലത്ത് അപമാനിക്കരുത്: പലപ്പോഴും പല ഭർത്താക്കന്മാരും പൊതുസ്ഥലത്ത് വച്ച് ഭാര്യയോട് വഴക്കിടുകയോ ഒച്ചയെടുത്ത് സംസാരിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ദാമ്പത്യജീവിതത്തെ ഏറെ ബാധിക്കുന്ന ഒന്നാണിത്. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola