Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്
ഈ കാര്യങ്ങള്‍ മനസിലാക്കിയാല്‍ നിങ്ങളുടെ ജീവിതം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയും
ഭക്ഷണകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. ഒരു വ്യക്തിയുടെ ഭക്ഷണരീതി അവന്റെ ചിന്തകളെ സ്വാധീനിക്കുമെന്നും ചാണക്യൻ പറയുന്നു.
അത്യാഗ്രഹത്തെക്കാൾ വലിയ രോഗമില്ല. അതിനാൽ അത്യാഗ്രഹം വെടിയണമെന്നാണ് ചാണക്യൻ പറയുന്നത്.
ഒരു വ്യക്തിക്ക് തന്റെ കഠിനാധ്വാനത്തിന്റെ ഫലം ജീവിതത്തില്‍ ലഭിക്കും. ചാണക്യന്റെ അഭിപ്രായത്തില്‍ കഠിനാധ്വാനമാണ് വിജയത്തിന്റെ അടിസ്ഥാനമന്ത്രം
ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ ആത്മവിശ്വാസത്തിനാകും. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയെ ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുത്താന്‍ അനുവദിക്കാത്ത ഒന്നാണ് ആത്മവിശ്വാസം.
മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട സമ്പത്തുകളിൽ ഒന്നാണ് അറിവ്. അറിവെപ്പോഴും ജീവിതവിജയം നൽകുന്നു. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.