Chanakya Niti For Success: ജീവിതത്തിൽ ഒരാൾ പാലിക്കേണ്ട എല്ലാ നിയമങ്ങളെക്കുറിച്ചും ചാണക്യൻ പറയുന്നുണ്ട്. ജീവിതത്തിൽ വിജയം ഉണ്ടാകുന്നതിന് ചാണക്യൻ നിർദേശിക്കുന്നത് എന്താെല്ലാമാണെന്ന് അറിയാം.
1/5ചാണക്യൻ പറയുന്നതനുസരിച്ച് സമ്പന്നനായ ഒരാളെ പോലും ദരിദ്രനാക്കുന്ന ചില ദുശീലങ്ങളുണ്ട്. അവ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയാൽ മാത്രമെ ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ. ജീവിതത്തിലുടനീളം നമ്മുടെ പുരോഗതിക്ക് തടസമായി വരും ഈ ശീലങ്ങൾ എന്നാണ് ചാണക്യൻ പറയുന്നത്.
2/5പരുഷമായ ഭാഷ - ഒരു വ്യക്തിയോടും പരുഷമായ ഭാഷയിൽ സംസാരിക്കരുതെന്ന് ചാണക്യൻ പറയുന്നു. അങ്ങനെ സംസാരിക്കുമ്പോൾ സുഹൃത്തുക്കൾ പോലും നമ്മുടെ ശത്രുക്കളായി മാറിയേക്കാം. പരുഷമായ ഭാഷയിൽ സംസാരിക്കുന്ന ഒരാൾക്ക് ജീവിതത്തിൽ നല്ല രീതിയിൽ മുന്നോട്ട് പോകാനാകില്ല. ജീവിതത്തിൽ വിജയം നേടുന്നതിൽ നിന്ന് ഇത് നമ്മെ പിന്നോട്ട് വലിക്കും. വളരെ എളുപ്പത്തിൽ സാധിക്കാവുന്ന കാര്യങ്ങളിൽ പോലും തടസമുണ്ടായേക്കും.
3/5അനാവശ്യമായി പണം പാഴാക്കുന്നത് ശീലം ഒരിക്കലും ജീവിതത്തിൽ പാടില്ലെന്ന് ചാണക്യൻ പറയുന്നു. അങ്ങനെ ചെയ്യുന്ന ഒരാൾക്ക് ജീവിത വിജയം നേടാൻ പ്രയാസമായിരിക്കും.
പരുഷമായ ഭാഷ - ഒരു വ്യക്തിയോടും പരുഷമായ ഭാഷയിൽ സംസാരിക്കരുതെന്ന് ചാണക്യൻ പറയുന്നു. അങ്ങനെ സംസാരിക്കുമ്പോൾ സുഹൃത്തുക്കൾ പോലും നമ്മുടെ ശത്രുക്കളായി മാറിയേക്കാം. പരുഷമായ ഭാഷയിൽ സംസാരിക്കുന്ന ഒരാൾക്ക് ജീവിതത്തിൽ നല്ല രീതിയിൽ മുന്നോട്ട് പോകാനാകില്ല. ജീവിതത്തിൽ വിജയം നേടുന്നതിൽ നിന്ന് ഇത് നമ്മെ പിന്നോട്ട് വലിക്കും. വളരെ എളുപ്പത്തിൽ സാധിക്കാവുന്ന കാര്യങ്ങളിൽ പോലും തടസമുണ്ടായേക്കും.
4/5മൂന്നാമതായി ആചാര്യൻ ചാണക്യൻ പറയുന്നത് ഒരിക്കലും മടിയന്മാരായി പോകരുതെന്നാണ്. എപ്പോഴും കഠിനാധ്വാനം ചെയ്താൽ മാത്രമെ വിജയമുണ്ടാകുകയുള്ളൂ. മടിയന്മാരായി പോയാൽ നമ്മുടെ ജീവിതത്തിൽ വന്നെത്തുന്ന നല്ല അവസരങ്ങൾ നമുക്ക് നഷ്ടമാകും. കഠിനാധ്വാനിയായ ഒരാൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴുമുണ്ടാകും.
5/5ചാണക്യൻ രചിച്ച നീതി ശാസ്ത്രത്തിൽ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമർശിക്കുന്നുണ്ട്. ഇവ പിന്തുടർന്നാൽ ജീവിതവിജയം നേടാൻ സാധിക്കും.