Chanakya Niti: പുരാതന ഇന്ത്യയിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യൻ ചാണക്യൻ. രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ഇന്നും പ്രസക്തമാണ്.
1/6ചാണക്യ നീതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പാലിക്കുന്നവർക്ക് ജീവിതത്തിൽ വിജയം കൈവരിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു.
2/6മിത്രങ്ങളെയും ശത്രുക്കളെയും തിരിച്ചറിയാൻ ചാണക്യ നീതിയിൽ ചില പ്രത്യേക സൂത്രവാക്യങ്ങൾ നൽകിയിട്ടുണ്ട്. മൂന്ന് തരം ആളുകളോട് ജീവിതത്തിൽ ശത്രുത പാടില്ലെന്ന് ചാണക്യൻ പറയുന്നു. അത്തരത്തിലുള്ള ആളുകളോട് ശത്രുത പുലർത്തുന്നത് നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ചാണക്യ നീതിയിൽ വ്യക്തമാക്കുന്നു. ഇവരോട് ശത്രുത പുലർത്തുന്നത് സ്വയം കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് ചാണക്യൻ പരാമർശിച്ചിട്ടുണ്ട്. അവർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...
3/6ഭരണാധികാരിയോ അധികാരത്തിലിരിക്കുന്ന ഒരു വ്യക്തിയുമായോ ഒരിക്കലും ശത്രുത പുലർത്തരുത്. വലിയ രാഷ്ട്രീയ നേതാക്കളുമായോ ഭരണത്തിൽ സ്വാധീനമുള്ള ആളുകളുമായോ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ ഗുരുതരമായ ദോഷം വരുത്തിവയ്ക്കുമെന്ന് ചാണക്യ നീതിയിൽ പറയുന്നു. കാരണം അധികാരമുള്ളവർക്ക് സാഹചര്യങ്ങളെ അവരുടെ നേട്ടത്തിന് വേണ്ടി മാറ്റാൻ കഴിയും.
4/6സമ്പത്തുള്ളവനുമായി അല്ലെങ്കിൽ ഒരു ധനികനുമായി ശത്രുത പുലർത്തുന്നത് നിങ്ങൾക്ക് ദോഷകരമാണ്. പണം ഒരു വ്യക്തിയുടെ ശക്തി വർധിപ്പിക്കും. പണമുള്ളവന് മറ്റുള്ളവരിൽ ആധിപത്യം സ്ഥാപിക്കാനും സാധിക്കും.
5/6ശാരീരികമായോ മാനസികമായോ ശക്തനായ ഒരു വ്യക്തിയുമായി വഴക്കിടുന്നത് ഏറെ ദോഷം ചെയ്യുമെന്നും ചാണക്യൻ പറയുന്നു. അത്തരമൊരു വ്യക്തിക്ക് തന്റെ ശക്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സാധിക്കും. അതുകൊണ്ട്, അത്തരം ആളുകളിൽ നിന്ന് എപ്പോഴും അകലം പാലിക്കുന്നതാണ് നല്ലത്. സമ്പത്തിലും അധികാരത്തിലും ഉന്നതനായ ഒരു വ്യക്തിയോട് ശത്രുത പുലർത്തുന്നത് അനാവശ്യമായ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്.
6/6ചാണക്യന്റെ ഈ നയങ്ങൾ പാലിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് തന്റെ ജീവിതം സുരക്ഷിതവും വിജയകരവുമാക്കാൻ കഴിയും.