Chanakya Niti: ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രായവ്യത്യാസം എത്രയായിരിക്കണം? ചാണക്യൻ പറയുന്നത് ഇങ്ങനെ

Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതം, പണം, മൂല്യങ്ങൾ, ആളുകൾ എങ്ങനെ പ്രവർത്തിക്കുന്നു തുടങ്ങി നിരവധി ചിന്തകൾ ചാണക്യ നീതിയിൽ പറയുന്നു.

 

1 /6

ദമ്പതികൾ തമ്മിലുള്ള പ്രായവ്യത്യാസം എത്രയായിരിക്കണം എന്നതിനെ കുറിച്ച് ചാണക്യന്റെ നീതി ശാസ്ത്രത്തിൽ പറയുന്നുണ്ട്.   

2 /6

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രായ വ്യത്യാസം അധികമാകരുതെന്ന് അങ്ങനെയായാൽ അത് ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾക്കും കാരണമാകുമെന്നുമാണ് ചാണക്യൻ പറയുന്നത്.   

3 /6

ദാമ്പത്യ ബന്ധം ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തിന് പ്രധാനമാണ്. അതിനാൽ പ്രായവ്യത്യാസം അധികമാകുന്നത് ഇതിന് തടസം സൃഷ്ടിക്കും.   

4 /6

പ്രായമായ ഒരാൾ തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ പെൺകുട്ടിയെ വിവാഹം കഴിക്കരുത്. അത്തരത്തിലുള്ള വിവാഹം അധിക കാലം നിലനിൽക്കില്ലെന്ന് നീതി ശാസ്ത്രത്തിൽ പറയുന്നു.  

5 /6

പ്രായവ്യത്യാസം കൂടുന്നതിനനുസരിച്ച് ദമ്പതികളുടെ മാനസികാവസ്ഥയിലും വ്യത്യാസമുണ്ടാകും. ഇത് ദാമ്പത്യ ബന്ധത്തെ ദുർബലപ്പെടുത്തുമെന്നും ചാണക്യൻ പറയുന്നുണ്ട്.   

6 /6

എങ്കിൽ എത്രയായിരിക്കണം ദമ്പതികൾ തമ്മിലുള്ള പ്രായവ്യത്യാസം? ഈ ചോദ്യത്തിനും ചാണക്യ നീതിയിൽ ഉത്തരമുണ്ട്. 3 മുതൽ 5 വയസു വരെയാണ് പ്രായവ്യത്യാസമെങ്കിൽ ദമ്പതികളുടെ മാനസികാവസ്ഥയിൽ വ്യത്യാസം ഉണ്ടാകില്ലെന്നും പരസ്പരം മനസിലാക്കി ജീവിക്കാൻ സാധിക്കുമെന്നും ചാണക്യ നീതി ശാസ്ത്രത്തിൽ വ്യക്തമാക്കുന്നു.

You May Like

Sponsored by Taboola