Chanakya Niti: ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും പരിഹാരവും ചാണക്യൻ ചാണക്യനീതിയിൽ വ്യക്തമാക്കുന്നു
ജീവിതത്തിൽ ധൈര്യശാലിയായിരിക്കണം എന്നാൽ ചിലയിടത്ത് ബുദ്ധിപ്പൂർവ്വം പെരുമാറേണ്ടതും അത്യാവശ്യമാണ്. സ്വന്തം ജീവൻ അപകടത്തിലാകുന്ന സന്ദർഭങ്ങളാണ് ചാണക്യൻ ചാണക്യനീതിയിൽ വിശദീകരിക്കുന്നത്.
വരൾച്ചയുള്ള സ്ഥലങ്ങളിൽ ജീവിച്ചാൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും. അതിനാൽ ഈ സ്ഥലങ്ങളിൽ നിന്ന് ധൈര്യശാലിയാകേണ്ടതിന് പകരം ബുദ്ധിയാണ് പ്രയോഗിക്കേണ്ടത്.
ആക്രമമോ കലാപമോ യുദ്ധമോ പൊട്ടിപ്പുറപ്പെടുന്ന ഇടത്ത് ഒരിക്കലും നിൽക്കരുത്. ഇത് നിങ്ങളുടെ ജീവനെടുക്കാൻ ഇടയാക്കും.
സമ്പത്‌വ്യവസ്ഥ തകരുന്ന സ്ഥലങ്ങളിൽ ഒരിക്കലും താമസിക്കാൻ ശ്രമിക്കരുത്. ഒടുവിൽ ഭക്ഷണം പോലും നേരെ കിട്ടാത്ത അവസ്ഥയുണ്ടാകും.
ദുഷ്ടന്മാരുമായി ഒരിക്കലും ബന്ധം സ്ഥാപിക്കാതെ ഇരിക്കണം. ഇവർ അവസരം കിട്ടുമ്പോൾ നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കും.
അക്രമാസക്തരായ മൃഗങ്ങളെ സൂക്ഷിക്കണമെന്ന് ചാണക്യൻ പറയുന്നു. ഇവയിൽ നിന്നും എത്രയും വേഗം അകലം പാലിക്കണമെന്നും ചാണക്യനീതിയിൽ പറയുന്നു.