ഈ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുക
1/7വ്യക്തിപരമായ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും: നിങ്ങളുടെ ദുഃഖമോ, സാമ്പത്തിക നഷ്ടങ്ങളോ, അപമാനങ്ങളോ പങ്കുവെക്കരുത്. കാരണം ഇത് പരിഹാസത്തിലേക്കോ, തെറ്റായ വിധിയിലേക്കോ, നിങ്ങളുടെ സാഹചര്യം മുതലെടുക്കുന്നതിലേക്കോ നയിച്ചേക്കാം.
2/7കുടുംബകാര്യങ്ങൾ: ഗാർഹിക കലഹങ്ങളോ നിങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളോ മറ്റുള്ളവരുമായി ചർച്ച ചെയ്യുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളെ അപമാനത്തിലേക്ക് നയിക്കും.
3/7സാമ്പത്തിക രഹസ്യങ്ങൾ: നിങ്ങളുടെ ബിസിനസ് ഇടപാടുകളെക്കുറിച്ചോ സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടരുത്. കാരണം ഇത് നിങ്ങൾക്കെതിരെ പ്രയോഗിക്കാം.
4/7സ്വപ്നങ്ങൾ: നിങ്ങളുടെ ജോലിയും അഭിലാഷങ്ങളും രഹസ്യമായി സൂക്ഷിക്കുക. കാരണം അപ്രതീക്ഷിത ഘടകം വിജയത്തിന് നിർണായകമാണ്.
5/7ദാനം ചെയ്യുന്നത്: നിങ്ങൾ ദാനധർമ്മമോ കാരുണ്യപ്രവൃത്തിയോ ചെയ്താൽ അത് രഹസ്യമായ് സൂക്ഷിക്കുക. അഹങ്കാരത്തിന്റെ പ്രകടനമായി മാറിയാൽ ആ പ്രവൃത്തിയുടെ മൂല്യവും ഗുണവും നഷ്ടപ്പെടും.
6/7അറിവ്: ഗുരുവിൽ നിന്ന് ലഭിക്കുന്ന അറിവും വിവരവും രഹസ്യമായി സൂക്ഷിക്കുക. നിങ്ങളുടെ ബുദ്ധിമുട്ട് നിറഞ്ഞ സമയങ്ങളിൽ അവ നിങ്ങളെ ലഹായിക്കും.
7/7യഥാർത്ഥ പ്രായം: നിങ്ങളുടെ പ്രായം വെളിപ്പെടുത്തുന്നത് ആളുകളെ നിങ്ങളുടെ കഴിവുകളെ,സംഖ്യയെ അടിസ്ഥാനമാക്കി വിലയിരുത്താനും അളക്കാനും ഇടയാക്കും.