Chia Seeds For Hair Growth: മുടിയുടെ സംരക്ഷണത്തിനായി പലവഴികളും തേടുന്നവരാണ് നമ്മളെല്ലാം. മുടി കൊഴിച്ചിൽ, മുടി വളരുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ നമ്മളെ അലട്ടാറുണ്ട്. ഇവയ്ക്കൊക്കെയുള്ള പരിഹാരം തേടിപ്പോകാറുണ്ട് നമ്മൾ.
ഭക്ഷണത്തിലൂടെ ഇതിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകും. ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങൾ മുടി വളർച്ചയ്ക്ക് പ്രധാനമാണ്.
1/5ചിയ വിത്തുകൾ മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയതാണ് ചിയ വിത്തുകൾ.
2/5ഒമേഗ 3 ഫാറ്റി ആസിഡുകൾ തലയോട്ടിയിലെ വീക്കം കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും. ഇത് മുടിയിഴകളെ പോഷിപ്പിക്കാനും സഹായിക്കും. ചിയ വിത്തിലെ ആന്റിഓക്‌സിഡന്റുകൾ തലയോട്ടിക്കും മുടിക്കും കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ കഴിവുള്ളതാണ്. മുടി കൊഴിച്ചിൽ, അകാല നര എന്നിവ തടയും. ഇരുമ്പും സിങ്കും അടങ്ങിയ ചിയ വിത്തുകൾ കഴിക്കുമ്പോൾ വേരുകളിലേക്ക് ഓക്സിജൻ എത്തിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.
3/5എപ്പോൾ കഴിക്കണം? ചിയ വിത്തുകൾ എപ്പോഴും രാവിലെ വേണം കഴിക്കാൻ. രാത്രി നീണ്ട ഇടവേളയ്ക്ക് ശേഷം രാവിലെ പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരം തയാറെടുത്തിരിക്കുന്ന സമയമാണ്. ഇത് ഊർജ്ജം നൽകുകയും അതിനൊപ്പം മുടിക്ക് ആവശ്യമായ പോഷകങ്ങളും നൽകുന്നു.
4/5മിതമായ അളവിൽ വേണം ഇത് കഴിക്കാൻ. ഒരു ദിവസം ഒന്നോ രണ്ടോ ടേബിൾസ്പൂണിൽ കൂടുതൽ കഴിക്കാൻ പാടില്ല. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
5/5