Christmas Special Cake: ക്രിസ്മസ് സ്പെഷ്യൽ റം കേക്ക് ഉണ്ടാക്കിയാലോ? നല്ല രുചികരമായ റെസിപ്പി പരീക്ഷിക്കാം...

Written ByKarthika V
Published: Nov 24, 2025, 07:05 PM IST|Updated: Nov 24, 2025, 07:05 PM IST

Christmas Special Rum Cake Recipe: ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ്. ഡിസംബർ തുടങ്ങുന്നതോടെ എങ്ങും ക്രിസ്മസ് രാവിനായുള്ള കാത്തിരിപ്പാകും. 

 

വീടുകളിൽ വിളക്കുകളും, അലങ്കാരങ്ങളും നക്ഷത്രങ്ങളും ഒക്കെയൊരുക്കിയാണ് എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്നത്. 

 

1/5

എങ്കിലും ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് കേക്ക് ആണ്. ക്രിസ്മസ് ആയാൽ പിന്നെ വീടുകളിലെല്ലാം കേക്കുകളുടെ ബഹളമാണ്. കടകളിൽ നിന്ന് വാങ്ങുന്നവരുമുണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കുന്നവരുമുണ്ട്. 

 

2/5

വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു റം കേക്ക് പരിചയപ്പെടാം. ഡ്രൈ ഫ്രൂട്ട്സ് റമ്മിൽ കുതിർത്താണ് ഈ കേക്ക് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് കേക്ക് കൂടുതൽ മൃദുവാകാനും സ്വാദിഷ്ടമാക്കാനും സഹായിക്കും. എങ്ങനെയാണ് റം കേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം.

 

3/5

കേക്ക് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകളാണ് വേണ്ടത് - ഒരു കപ്പ് മൈദ, ബട്ടർ ഒരു കപ്പ്, പഞ്ചസാര അരക്കപ്പ്, 2 മുട്ട, ബേക്കിം​ഗ് സോഡ അര ടീസ്പൂൺ, ബേക്കിം​ഗ് പൗഡർ 1 ‍ടീ സ്പൂൺ, വാനില എസ്സൻസ് 1 ‍ടീ സ്പൂൺ, റം അരക്കപ്പ്,  ഡ്രൈ ഫ്രൂട്ട്സ് 1 കപ്പ്, ബ്രൗൺ ഷു​ഗർ 1/4 കപ്പ്, കറുവപ്പട്ട പൗഡർ 1 ടീ സ്പൂൺ, ജാതിക്ക പൗഡർ അര ടീസ്പൂൺ.

 

4/5

റം കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് - ആദ്യം, ഒരു പാത്രത്തിൽ ബട്ടറും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക. തുടർന്ന് അതിലേക്ക് മുട്ടകൾ ഓരോന്നായി ചേർക്കുക. ഇനി അതിലേക്ക് വാനില എസ്സെൻസ് ചേർക്കുക. 

 

5/5

ശേഷം ഒരു പാത്രത്തിൽ മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ, കറുവപ്പട്ട പൊടി, ജാതിക്ക പൊടി എന്നിവ ചേർത്ത് ഇളക്കുക. അതുകഴിഞ്ഞ് ഡ്രൈ ഫ്രൂട്ട്സ് എല്ലാം ഈ മിശ്രിതത്തിലേക്ക് ചേർക്കുക. പിന്നീട് എല്ലാം ചേർത്ത് നന്നായി ഇളക്കിയ ശേഷം മിശ്രിതം കേക്ക് ടിന്നിലേക്ക് ഒഴിക്കുക. തുടർന്ന് 160 ഡിഗ്രി സെൽഷ്യസിൽ 40-45 മിനിറ്റ് ബേക്ക് ചെയ്യുക.