ഓരോ രാശിക്കാർക്കും ഇന്ന് എങ്ങനനെയുള്ള ദിവസം ആയിരിക്കുമെന്ന് അറിയാം. 2025 ജൂൺ 12 വ്യാഴാഴ്ചയിലെ സമ്പൂർണ രാശിഫലം
മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസം ആയിരിക്കും. ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റും. രാഷട്രീയക്കാർക്ക് മികച്ച സമയം. ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനാകും.
ഇടവം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസം ആയിരിക്കും. പണമിടപാടുകളിൽ ജാഗ്രത വേണം. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുമായി അഭിപ്രായഭിന്നതയുണ്ടാകും. ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടും.
മിഥുനം രാശിക്കാർ ഇന്ന് ആരോഗ്യത്തിൽ ശ്രദ്ധിക്കണം. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്. വ്യക്തിപരമായ കാര്യങ്ങളിൽ ജാഗ്രത വേണം. അശ്രദ്ധയോടെ പ്രവർത്തിക്കാതിരിക്കുക.
കർക്കടക രാശിക്കാർക്ക് ഇന്ന് വസ്തു, വീട്, വാഹനം എന്നിവ വാങ്ങാൻ അനുകൂല സമയം. എന്നാൽ, എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രം വാങ്ങുക. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ചിങ്ങം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഗുണദോഷഫലങ്ങളുള്ള ദിവസം ആയിരിക്കും. മറ്റുള്ളവരുടെ വാക്ക് കേട്ട് പ്രവർത്തിക്കരുത്. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കുക.
കന്നി രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ, സുഹൃത്തുക്കളുടെ സഹായത്തോടെ ഇത് പരിഹരിക്കപ്പെടും. വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുക.
തുലാം രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. ബിസിനസിൽ പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുകൂല സമയം. വരുമാനം വർധിക്കും.
വൃശ്ചികം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഗുണങ്ങളുള്ള ദിവസമാണ്. സമൂഹത്തിൽ പ്രശസ്തിയുണ്ടാകും. കൂടുതൽ ലാഭം നേടാൻ ശ്രമിക്കുമ്പോൾ കയ്യിലെ പണം നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തുക.
ധനു രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. സമ്പത്ത് വർധിക്കും. ആത്മവിശ്വാസമുണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യത. ഇന്ന് ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
മകരം രാശിക്കാർക്ക് ബിസിനസ് വിപുലീകരണത്തിന് അനുകൂല സമയം. നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം ലഭിക്കും. ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. സാമ്പത്തികമായി ഭദ്രമാകും. ചിലവുകൾ വർധിക്കും, ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുക.
കുംഭം രാശിക്കാർക്ക് ഇന്ന് ചിലവുകൾ വർധിക്കും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. സാമ്പത്തികമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. അനാവശ്യ ധൃതി പാടില്ല. പണമിടപാടുകളിലും ബിസിനസ് ഡീലുകളിലും ജാഗ്രത പുലർത്തണം.
മീനം രാശിക്കാർക്ക് വരുമാനം വർധിക്കും. പുതിയ ജോലി ആരംഭിക്കാൻ മികച്ച ദിവസം. ആത്മവിശ്വാസം വർധിക്കും. പുതിയ വരുമാന മാർഗങ്ങളുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)