Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.
1/13മേടം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം എന്നിവയ്ക്കുള്ള സാധ്യത കാണുന്നു. ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ വേണം.
2/13ഇടവം രാശിക്കാർക്ക് ഇന്ന് ഉച്ച വരെ വളരെ മോശം സമയമാണ്. എല്ലാത്തിലും തടസങ്ങൾ നേരിടാം. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം സമയം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
3/13മിഥുനം രാശിക്കാർക്ക് രാവിലെ ചില തടസ്സങ്ങൾ നേരിടേണ്ടി വന്നാലും വൈകുന്നേരത്തോടെ സാഹചര്യങ്ങൾ അനുകൂലമായി മാറും. ക്ഷമയോടെ കാത്തിരുന്നാൽ നല്ല ഫലങ്ങൾ വന്നുചേരും.
4/13കർക്കടകം രാശിക്കാർക്ക് ഇന്ന് ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. അനാവശ്യമായ ഭയവും ആശങ്കയും ഒഴിവാക്കുക.
5/13ചിങ്ങം രാശിക്കാർക്ക് കരിയറിൽ വലിയ നേട്ടങ്ങളുണ്ടാകുന്ന ദിവസമാണിന്ന്. പ്രശസ്തി നേടും. പ്രധാന തീരുമാനങ്ങൾ എടുക്കാനും അനുകൂലമായ ദിവസമാണ്.
6/13കന്നി രാശിക്കാർക്ക് ഇന്ന് മനസ്സിന് സമാധാനം അനുഭവപ്പെടും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
7/13തുലാം രാശിക്കാർക്ക് ഇന്ന് പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഭാഗ്യം വന്നുചേരും.
8/13വൃശ്ചികം രാശിക്കാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ ദിവസമാണിന്ന്. പുതിയ സംരംഭങ്ങൾ ധനസഹായം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനാകും.
9/13ധനു രാശിക്കാർക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള മനസുണ്ടാകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുക.
10/13മകരം രാശിക്കാർക്ക് ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക.
11/13കുംഭം രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസം വർധിക്കും. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു തീർക്കാനാകും.
12/13മീനം രാശിക്കാർക്ക് ഇന്ന് കലാരംഗത്ത് താൽപര്യം കൂടും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക.
13/13(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.