Love Horoscope: പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുക... ഇന്നത്തെ നിങ്ങളുടെ പ്രണയ രാശി

ഇന്നത്തെ നിങ്ങളുടെ പ്രണയ രാശി

ഇന്നത്തെ നിങ്ങളുടെ പ്രണയ രാശി

 

1 /12

മേടം: മേടം രാശിക്കാർക്ക് അഭിനിവേശം വളരെ കൂടുതലാണ്,  എങ്കിലും ക്ഷമയോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. പങ്കാളിയോട് വൈകാരികമായി സത്യസന്ധത പുലർത്താൻ ശ്രമിച്ചാൽ നിങ്ങളുടെ ബന്ധം കൂടുതൽ ആഴമുള്ളതാകും.  

2 /12

ഇടവം: വികാരങ്ങളെ നിയന്ത്രിക്കാതെ പങ്കാളിയുമായ് കൂടുതൽ തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. ദമ്പതികൾ വീട്ടിലെ ജോലികൾ ഒരുമിച്ച് ചെയ്യാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ഇടയിലെ അകൽച്ച കുറയ്ക്കാൻ ലഹായിക്കും. ഏത് കാര്യത്തിലും തീരുമാനമെടുക്കുമ്പോൾ പങ്കാളിയുടെ അഭിപ്രായം തേടാൻ ശ്രമിക്കുക.  

3 /12

മിഥുനം:ഹൃദയസ്പർശിയായ നിമിഷങ്ങൾ പങ്കാളിയോടൊത്ത് ചെലവിടുമെങ്കിലും കലഹം ഉണ്ടാകാൻ സാധ്യത ഏറെയാണ്. നിങ്ങളുടെ മനസ്സ് പറയുന്നത് കേട്ട് മുന്നോട്ട് പോകുക. പങ്കാളിയില്ലാത്തവർ അൽപം ക്ഷമയോടെ കാത്തിരിക്കുക.   

4 /12

കർക്കിടകം:ബന്ധത്തിൽ നിന്നും നിങ്ങൾക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് നിങ്ങൾ മനസ്സിലാക്കും. വിവാഹ ആലോചനകൾ വരാൻ സാധ്യത ഏറെയാണ്. അവിവാഹിതർ അവരുടെ വൈകാരിക ആഴത്തെ പ്രതിഫലിപ്പിക്കുന്ന ഒരാളെ ആകർഷിക്കാൻ സാധ്യതയുണ്ട്.  

5 /12

ചിങ്ങം: മനസ്സ് ചഞ്ചലപ്പെടാൻ സാധ്യത ഏറെയാണെങ്കിലും, പങ്കാളിയെ മാനസികമായും ശാരീരികമായും വഞ്ചിക്കാതിരിക്കാൻ ശ്രമിക്കുക.  ബന്ധത്തിൽ മാനസിക പിരിമുറുക്കങ്ങൾ വർധിക്കുകയാണെങ്കിൽ പങ്കാളിയുമായ് പിരിയുകയാണ് ഉത്തമം.  

6 /12

കന്നി: ദമ്പതികൾ കൂടുതൽ സമയം ഒരുമിച്ച് ചെലവിടാൻ ശ്രമിക്കുക, ഇത് നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കും. മാനസികമായും, ശാരീരികമായും പങ്കാളിയോടൊത്ത് സമയം ചെലവിടും. ദൂരയാത്രക്ക് നല്ല സമയമാണ്.   

7 /12

തുലാം:സമീപകാല പ്രക്ഷുബ്ധതകൾക്ക് ശേഷം നിങ്ങളുടെ പ്രണയ ജീവിതത്തിലേക്ക് ഐക്യം തിരിച്ചെത്തും. പങ്കാളിയുമായി വൈകാരികമായി കൂടുതൽ അടുക്കും. മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് പറയുക.  

8 /12

വൃശ്ചികം: പ്രണയത്തിലൂടെ നിങ്ങളുടെ സ്വഭാവത്തിന് പരിവർത്തനമുണ്ടാകും. പങ്കാളിയുമായ് സ്വകാര്യ നിമിഷങ്ങൾ പങ്കിടും. ദമ്പതികളുടെ ഇടയിലെ പ്രശ്നങ്ങളിൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെ കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുക.  

9 /12

ധനു: പങ്കാളിയുമായുള്ള തർക്കങ്ങൾ സംസാരിച്ച് പരിഹരിക്കും. മനസ്സിലെ വേവലാതികൾ പങ്കുവെക്കുന്നതിലൂടെ ഇരുവരും കൂടുതൽ അടുക്കുന്നു. ബന്ധത്തിൽ തടസങ്ങൾ രൂപപ്പെടുമെങ്കിലും തരണം ചെയ്യും.  

10 /12

മകരം:വീട്ടിൽ സന്തോഷം നിലനിൽക്കും, ബന്ധങ്ങൾ ശക്തിപ്പെടുത്തും. കൂടിക്കാഴ്ചകൾക്കുള്ള അവസരങ്ങൾ ഉയർന്നുവരും. വികാരങ്ങളിൽ നിയന്ത്രണം നിലനിർത്തുകയും വ്യക്തിപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.  

11 /12

കുംഭം:പ്രിയപ്പെട്ടവരിൽ നിന്നുള്ള പിന്തുണയും സഹകരണവും തുടരും. പരസ്പര സ്നേഹവും വാത്സല്യവും വളരും.  കുടുംബ കാര്യങ്ങളിൽ അന്തസ്സും സ്വകാര്യതയും നിലനിർത്തുക. പങ്കാളിയോട് മൃദുവായി സംസാരിക്കുക.  

12 /12

മീനം: പങ്കാളിയുമായി തർക്കങ്ങൾ ഒഴിവാക്കുക. പങ്കാളിയെ കാര്യങ്ങൾ സൌമ്യതയിൽ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക.  നിങ്ങളുടെ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും, പങ്കാളിയുമായി ഐക്യം വളരും.

You May Like

Sponsored by Taboola