Love Horoscope: പങ്കാളിയോട് മനസ്സ് തുറക്കൂ; ഇന്നത്തെ നിങ്ങളുടെ പ്രണയ രാശിഫലം അറിയാം

ഇന്നത്തെ നിങ്ങളുടെ പ്രണയ രാശി

ഇന്നത്തെ നിങ്ങളുടെ പ്രണയ രാശി

1 /12

മേടം: നിങ്ങളുടെ ഇഷ്ടം മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളിയെ നിയന്ത്രക്കാൻ ശ്രമിക്കാതിരിക്കുക. നിങ്ങളുടെ ഇടയിൽ ഉള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ശ്രമിക്കുക. പങ്കാളികൾ ഇല്ലാത്തവർ അൽപം സമയം നൽകുക.   

2 /12

ഇടവം: നിങ്ങളുടെ പ്രണയം യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ അവസരം ലഭിക്കും. പങ്കാളികൾ മനസ്സുകൊണ്ട് കൂടുതൽ അടുക്കും. പങ്കാളിയോട് നിങ്ങളുടെ മനസ്സ് തുറക്കാൻ പറ്റിയ സമയമാണ്. നിങ്ങൾ തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങൾ ചെയ്യാൻ മടി കാണിക്കരുത്.   

3 /12

മിഥുനം: നിങ്ങളുടെ മുഖംമൂടി അഴിച്ചുമാറ്റി പങ്കാളിയുമായ് മനസ്സ് തുറന്ന് സംസാരിക്കുക. ബന്ധത്തിൽ സത്യസന്ധത പുലർത്താൻ ശ്രമിക്കുക. വിവാഹ അഭ്യർത്ഥന ലഭിക്കാൻ സാധ്യത കൂടുതലാണ്. പങ്കാളിയോട് അധികം ദേഷ്യപ്പെടാതെ സ്നേഹത്തോടെ സസാരിക്കാൻ ശ്രദ്ധിക്കുക.   

4 /12

കർക്കിടകം: ബന്ധത്തിൽ പ്രശ്നം നേരിടുന്നവർ പങ്കാളിയുമായ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. മാനസികമായ് ബന്ധത്തിന് തയാറല്ലെന്ന് തോന്നുന്നു എങ്കിൽ പങ്കാളിയിൽ നിന്നും അകലുന്നതാണ് ഉത്തമം. അകൽച്ച ഉള്ള ബന്ധങ്ങളിൽ കൂടുതൽ വിള്ളൽ വീഴാൻ സാധ്യത ഉണ്ട്.  

5 /12

ചിങ്ങം: പങ്കാളിയെ വഞ്ചിക്കാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ശരിയാണോ എന്ന് ആലോചിച്ച് നോക്കുക. ബന്ധങ്ങളിൽ പ്രതിസന്ധി ഉണ്ടാകാം, പക്ഷൊ നിങ്ങൾ ഇരുവരും സംസാരിച്ച് തീർക്കാൻ ശ്രമിക്കുക.     

6 /12

കന്നി: പങ്കാളി ഇല്ലാത്തവർ ഉടനെ ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത ഏറെയാണ്. സൌഹൃദം പോകുമോ എന്ന ഭയം വേണ്ട, ഇഷ്ടം തുറന്ന് പറയാൻ നല്ല സമയമാണിത്. വിവാഹിതർ പങ്കാളിയുമൊത്ത് യാത്ര പോകാൻ ശ്രമിക്കുക. സ്നേഹം മനസ്സിൽ മാത്രം ഉണ്ടായാൽ പോരാ, പുറത്ത് കാണിക്കാൻ ശ്രമിക്കുക.  

7 /12

തുലാം: പങ്കാളി നിങ്ങളുടെ നിയന്ത്രണത്തിലാകണം എന്ന ചിന്ത ഒഴിവാക്കുക. പങ്കാളിക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ ശ്രമിക്കുക. പരസ്പരം മനസ്സ് തുറന്ന് സംസാരിക്കുക, നിങ്ങളുടെ ബന്ധത്തിൻ്റെ ആഴം വർധിക്കും.   

8 /12

വൃശ്ചികം: ബന്ധങ്ങളിൽ മടുപ്പ് തോന്നാം, പക്ഷെ പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടാനും അടുക്കാനും ശ്രമിക്കുക. വിവാഹം കഴിഞ്ഞ പങ്കാളികൾ വഴക്കുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.    

9 /12

ധനു: മാനസികമായി സമ്മർദം അനുഭവിക്കുന്നവർ പങ്കാളിയുമായ് അൽപം അകലം പാലിക്കുന്നത് വളരേ നല്ലതാണ്. അപ്രതീക്ഷിത സംഭങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. മനസ് വ്യതിചലിക്കാം, പങ്കാളിയെ ചതിക്കാതിരിക്കാൻ ശ്രമിക്കുക.    

10 /12

മകരം: പ്രണയ അഭ്യർത്ഥനകൾ ലഭിക്കാൻ സാധ്യത കൂടുതലാണ്. എടുക്കുന്ന തീരുമാനങ്ങൾ തെറ്റാതിരിക്കാൻ ശ്രമിക്കുക.  വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പങ്കാളിയെ കൂടുതൽ അഭിനന്ദിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുക.മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് പറയാൻ ശ്രമിക്കുക.    

11 /12

കുംഭം: പങ്കാളികൾ ദൂരെ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക. മനസ്സ് വ്യതിചലിക്കാൻ സാധ്യത കൂടുതലാണ്. വിവാഹിതരുടെ ഇടയിൽ വഴക്കിന് സാധ്യതയുണ്ട്. പരസ്പരം മനസ്സിലാക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കുക.  

12 /12

മീനം: ബന്ധങ്ങളിൽ മടുപ്പ് തോന്നാം, പക്ഷെ പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടാനും അടുക്കാനും ശ്രമിക്കുക. ദൂരെയാത്ര പോകാൻ നല്ല സമയമാണ്. ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിക്കാൻ ശ്രമിക്കുക.     

You May Like

Sponsored by Taboola