ഡിസംബർ 6 പ്രണയ രാശിഫലം
ഡിസംബർ 6 പ്രണയ രാശിഫലം
മേടം: നിങ്ങളുടെ ബന്ധത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും ഒരുമിച്ച് തരണം ചെയ്യും. ബന്ധത്തിൽ പരസ്പര വിശ്വാസം നിർണ്ണായകമാണ്. പങ്കാളിയെ പൂർണ്ണമായും മനസിലാക്കി എന്ന് സ്വയം വിശ്വസിക്കാതെ പങ്കാളിക്ക് മനസ്സ് തുറക്കാൻ അവസരം നൽകുക.
ഇടവം: നിങ്ങളുടെ ഇഷ്ടം മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളിയെ നിയന്ത്രക്കാൻ ശ്രമിക്കാതിരിക്കുക. നിങ്ങളുടെ ഇടയിൽ ഉള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ശ്രമിക്കുക. പങ്കാളികൾ ഇല്ലാത്തവർ അൽപം സമയം നൽകുക.
മിഥുനം: പങ്കാളിയെ വഞ്ചിക്കാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ശരിയാണോ എന്ന് ആലോചിച്ച് നോക്കുക. ബന്ധങ്ങളിൽ പ്രതിസന്ധി ഉണ്ടാകാം, പക്ഷൊ നിങ്ങൾ ഇരുവരും സംസാരിച്ച് തീർക്കാൻ ശ്രമിക്കുക.
കർക്കിടകം: പങ്കാളി നിങ്ങളുടെ നിയന്ത്രണത്തിലാകണം എന്ന ചിന്ത ഒഴിവാക്കുക. പങ്കാളിക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ ശ്രമിക്കുക. പരസ്പരം മനസ്സ് തുറന്ന് സംസാരിക്കുക, നിങ്ങളുടെ ബന്ധത്തിൻ്റെ ആഴം വർധിക്കും.
ചിങ്ങം: ബന്ധത്തിൽ പ്രശ്നം നേരിടുന്നവർ പങ്കാളിയുമായ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. മാനസികമായ് ബന്ധത്തിന് തയാറല്ലെന്ന് തോന്നുന്നു എങ്കിൽ പങ്കാളിയിൽ നിന്നും അകലുന്നതാണ് ഉത്തമം. അകൽച്ച ഉള്ള ബന്ധങ്ങളിൽ കൂടുതൽ വിള്ളൽ വീഴാൻ സാധ്യത ഉണ്ട്.
കന്നി: നിങ്ങൾക്ക് ഇന്ന് സന്തോഷമുള്ള ഒരു ദിവസമായിരിക്കും. ദൂരയാത്ര പോകാൻ നല്ല സമയമാണ്. സ്വകാര്യ നിമിഷങ്ങൾ പങ്കിടും. പങ്കാളികൾ മനസ്സുകൊണ്ട് കൂടുതൽ അടുക്കും.
തുലാം: പങ്കാളിയുമായ് പ്രശ്നം ഉണ്ടാകുമ്പോൾ, പങ്കാളിയുടെ കുറ്റം മറ്റുള്ളവരോട് പറയാതിരിക്കുക. ഭാവിയിൽ ഇത് നിങ്ങളുടെ ഇടയിൽ പ്രശ്നങ്ങൾക്ക് കാരണമാകും. സന്താന സുഖം ഉടൻ ഉണ്ടാകും.
വൃശ്ചികം: മാനസിക പിരിമുറുക്കം നേരിടുന്ന ബന്ധത്തിൽ നിന്നും വിട്ട് നിൽക്കുക. ഇല്ലെങ്കിൽ അവ നിങ്ങളിൽ കൂടുതൽ സമ്മർദ്ദം ചെലത്തും. നിങ്ങളുടെ ഇഷ്ടം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രമിക്കുക.
ധനു: പങ്കാളിക്ക് വൈകാരിക തൃപതി നൽകുക പ്രധാനമാണ്. എന്തിനോടും യെസ് പറയുന്നതിന് മുൻപ് നിങ്ങൾ ഒന്നുകൂടി ആലോചിക്കുക. ബന്ധത്തിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്താണെന്ന് പങ്കാളിയോട് പങ്കുവെക്കുക.
മകരം: പങ്കാളിയെ മാനസികമായി വേദനിപ്പിക്കാതിരിക്കുക. പങ്കാളിക്ക് വൈകാരികമായ അടുപ്പം ഉണ്ടോ എന്ന് അറിഞ്ഞ ശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കാവു. പതിവ് കൂടിക്കാഴ്ചകൾ ബന്ധത്തിൻ്റെ ആഴം വർധിക്കാൻ കാരണമാകും.
കുഭം: മറ്റൊരാളുടെ സ്നേഹത്തിനും സമയത്തിനും വേണ്ടി ഒരിക്കലും യാചിക്കരുത്. പങ്കാളിയെ വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുക. പ്രണയവുമായ് ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക.
മീനം: ജീവിത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ ആരംഭിക്കാൻ പോകുന്നു. കുടുംബത്തിൽ പ്രശ്നങ്ങൾ ഏറും. പങ്കാളി ഇല്ലാത്തവർ ഉടനെ ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത ഏറെയാണ്. സൌഹൃദം പോകുമോ എന്ന ഭയം വേണ്ട, ഇഷ്ടം തുറന്ന് പറയാൻ നല്ല സമയമാണിത്.