Mars Venus Conjunction: ഫെബ്രുവരി ആറിന് ശുക്രൻ കുംഭം രാശിയിൽ പ്രവേശിക്കുന്നു. ഫെബ്രുവരി 23ന് ചൊവ്വയും കുംഭം രാശിയിലേക്ക് എത്തുന്നു. ഇതിൻറെ ഫലമായി ധനശക്തി രാജയോഗം രൂപപ്പെടുന്നു.
ഫെബ്രുവരിയിൽ ധനശക്തി രാജയോഗവും ചതുർഗ്രഹി യോഗവും രൂപംകൊള്ളുന്നതോടെ 12 രാശിക്കാരിൽ ചില രാശിക്കാർക്ക് വലിയ ഭാഗ്യം വന്നുചേരും.
12 രാശിക്കാരിൽ മൂന്ന് രാശിക്കാരെയാണ് ഭാഗ്യദിനങ്ങൾ കാത്തിരിക്കുന്നത്. ഇവർക്ക് ജീവിതത്തിൽ എന്തെല്ലാം ഭാഗ്യങ്ങൾ ഉണ്ടാകുമെന്ന് അറിയാം.
മിഥുനം രാശിക്കാർക്ക് പുതിയ വരുമാന മാർഗം സൃഷ്ടിക്കപ്പെടും. നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ ലഭിക്കും. ഉത്തരവാദിത്തങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാനാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും. വരുമാനത്തിൽ വർധനയുണ്ടാകും. സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയം.
വൃശ്ചികം രാശിക്കാർക്ക് ധനശക്തി രാജയോഗത്തിലൂടെ ജീവിതത്തിൽ സമൃദ്ധിയുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടം എല്ലാ മേഖലയിലും ഉണ്ടാകും. തൊഴിലിൽ നേട്ടങ്ങളുണ്ടാകും. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.
മകരം രാശിക്കാർക്ക് ചൊവ്വ-ശുക്ര സംയോഗത്തിലൂടെ ജീവിതത്തിൽ പലവിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂർത്തിയാക്കാനാകും. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മോചനം ഉണ്ടാകും. ഓഹരിവിപണിയിൽ മികച്ച മാറ്റങ്ങളുണ്ടാകും. ഇതിലൂടെ വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)