Dhanteras 2025: ധൻതേരസിൽ ഇത്തവണ ശുഭയോഗങ്ങളുടെ ഒത്തുചേരൽ സംഭവിക്കാൻ പോകുകയാണ്.
ബുധാദിത്യ രാജയോഗം, ഹൻസ് രാജയോഗം, ബ്രഹ്മയോഗം എന്നിവയുടെ മഹാസംഗമമാണ് ധൻതേരസിൽ നടക്കുന്നത്. ധനതേരസിലെ ഈ ശുഭകരമായ സംയോജനം അഞ്ച് രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും.
മിഥുനം, കർക്കടകം ഉൾപ്പെടെ അഞ്ച് രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം പുതിയ അവസരങ്ങളും ധനതേരസിൽ വന്നുചേരും. ഏതൊക്കെയാണ് ആ രാശികളെന്നും എന്തൊക്കെ നേട്ടങ്ങളാമ് ലഭിക്കുകയെന്നും നോക്കാം.
മിഥുനം രാശി ഈ സമയം ജീവിതത്തിൽ സന്തോഷങ്ങൾ വന്നുനിറയും. സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും. ജോലി വൈദഗ്ദ്ധ്യം കൊണ്ട് എല്ലാവരെയും ആകർഷിക്കും. ഹംസ രാജയോഗത്തിന്റെ സ്വാധീനത്താൽ മിഥുനം രാശിക്കാർക്ക് വലിയ അളവിൽ പണം വന്നുചേരും. ആത്മവിശ്വാസം വർധിക്കും. കുടുംബ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ മാറും. കലാരംഗത്ത് കൂടുതൽ ഉയരങ്ങളിലെത്താനാകും.
കർക്കിടക രാശിക്കാർ ഈ സമയം പുതിയ വാഹനമോ ഭൂമിയോ സ്വന്തമാക്കും. പണം സമ്പാദിക്കാനുള്ള അവസരങ്ങൾ വന്നുചേരും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങൾ സഫലമാകും. ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കന്നിരാശിയിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് തന്നെ ഈ സമയം ഇവർക്ക് ഇരട്ട് നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. കരിയറിലും അപ്രതീക്ഷിത നേട്ടത്തിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ബിസിനസ്സിൽ നല്ല ലാഭം നേടാനാകും. കുട്ടികളിൽ നിന്ന് ചില സന്തോഷകരമായ വാർത്തകൾ കേൾക്കാൻ സാധിക്കും. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
മകരം രാശിക്കാർക്ക് സാമ്പത്തികപരമായി വലിയ നേട്ടങ്ങളുണ്ടാകുന്നു. കുടുംബത്തിൽ നിന്നോ മേലുദ്യോഗസ്ഥനിൽ നിന്നോ ഒരു സമ്മാനം ലഭിച്ചേക്കാം. ഭാഗ്യം തുണയ്ക്കും. ധന്തേരസിന് ശേഷം വിജയവും സമൃദ്ധിയും തേടിയെത്താൻ സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.