വ്യത്യസ്ത തരം മുഖക്കുരുകൾ
1/6ചർമ്മത്തിൽ ചുവന്ന മുഴപോലെ വരുന്ന നോഡുലാർ മുഖക്കുരു സ്പർശിക്കുമ്പോൾ വേദന അനുഭവപ്പെടുന്നു. നോഡുലാർ മുഖക്കുരുവിന് ചികിത്സ ആവശ്യമാണ്. ക്യൂട്ടിബാക്ടീരിയം ആക്നെസ് ആണ് ഈ കുരുവിന് കാരണം.
2/6അധിക എണ്ണ, ബാക്ടീരിയ, ഹോർമോണുകൾ, ചില മരുന്നുകൾ എന്നിവ മൂലമുണ്ടാകുന്ന ചെറുതും വീർത്തതുമായ മുഴകളാണ് പാപ്പൂളുകൾ. മറ്റ് തരത്തിലുള്ള മുഖക്കുരു പോലെ പഴുപ്പ് നിറഞ്ഞ അഗ്രം ഇവയിലില്ല.
3/6എല്ലാവർക്കും സാധാരണയായി വരുന്ന ഒരുതരം മുഖക്കുരുവാണ് ബ്ലാക്ക്‌ഹെഡ്‌സ്. ചർമ്മത്തിലെ അമിതമായ എണ്ണമയം, ബാക്ടീരിയ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാണ് ഇവയുടേത്. ബ്ലാക്ക്‌ഹെഡ്‌സ് സാധാരണയായി കൗമാരക്കാരെയാണ് ബാധിക്കുന്നത്, പക്ഷേ ഏത് പ്രായത്തിലും ഇത് സംഭവിക്കാം.
4/6മധ്യഭാഗത്ത് പഴുപ്പ് നിറഞ്ഞ ചുവന്ന മുഖക്കുരുവാണ് പാസ്റ്റ്യൂളുകൾ. എണ്ണയും നിർജ്ജീവമായ ചർമ്മകോശങ്ങളും അടഞ്ഞുകിടക്കുമ്പോഴാണ് ഇവ രൂപം കൊള്ളുന്നത്. വേദനാജനകമാണെങ്കിലും ഇവ ചികത്സയില്ലാതെ തന്നെ മാറും.
5/6അടഞ്ഞുപോയ സുഷിരങ്ങൾ, അമിതമായ എണ്ണ, ബാക്ടീരിയ, വീക്കം എന്നിവയുടെ സംയോജനം കാരണം ചർമ്മത്തിനടിയിൽ രൂപം കൊള്ളുന്ന മുഴകളാണ് സിസ്റ്റിക്ക് മുഖക്കുരു. സാധാരണ മുഖക്കുരുവിനേക്കാൾ ഗുരുതരമായതിനാൽ ചികിത്സ ആവശ്യമാണ്.
6/6Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.