Financial challenges in Vishu Month: മാർച്ച് മാസം അവസാനിച്ച് ഏപ്രിലിലേക്ക് കടക്കുകയാണ് നമ്മൾ. ജ്യോതിഷപ്രകാരം ഏപ്രിൽ മാസം ചില നക്ഷത്രക്കാർക്ക് കഷ്ടകാലമായിരിക്കും.
ചില നക്ഷത്രക്കാർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഏതൊക്കെയാണ് ആ നക്ഷത്രക്കാർ എന്ന് നോക്കാം.
കാര്‍ത്തിക നക്ഷത്രക്കാർക്ക് ഏപ്രിൽ മാസത്തിൽ നേട്ടങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. തൊഴിലിലും പ്രതിസന്ധികൾ നേരിടേണ്ടി വരും. സാമ്പത്തിക ഭദ്രത കൈവരിക്കാൻ ഇവർക്ക് സാധിച്ചെന്ന് വരില്ല. സാമ്പത്തിക നഷ്ടത്തിനും സാധ്യതയുണ്ട്. ബിസിനസുകാർ പണം സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടെ നിൽക്കുന്നവർ വഞ്ചിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ പ്രതീക്ഷിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കാതെ പോയേക്കാം. വിഷു ദിനത്തിൽ ബുദ്ധിമുട്ടുകളേറും.
രോഹിണി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകാനുള്ള സാധ്യത കുറവാണ്. കടബാധ്യതകൾ വർധിക്കാനുള്ള സാധ്യതയും കൂടുതലാണ്. പുതുതായി ബിസിനസ് ആരംഭിച്ചവർക്ക് വലിയ വിജയം നേടാനായെന്ന് വരില്ല. മാനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായേക്കാം. നിക്ഷേപങ്ങൾ പിൻവലിക്കേണ്ട അഴസ്ഥ വന്നേക്കാം.
മകരയിരം നക്ഷത്രക്കാർ വളരെ സൂക്ഷിച്ച് മാത്രം പണം ചെലവഴിക്കുക. ജീവിത നിലവാരം ഉയരാനുള്ള ശ്രമങ്ങൾ നടത്തിയാലും അവ പരാജയത്തിലേക്ക് നയിച്ചേക്കാം. മനസിന് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചേക്കാം. ബിസിനസിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും.
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഏപ്രിൽ മാസം സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വരും. വിഷു ദിവസം പോലും നിങ്ങൾക്ക് സമാധാനം ഉണ്ടായെന്ന് വരില്ല. കുടുംബത്തിൽ പ്രശ്നങ്ങൾ വർധിക്കും. കടബാധ്യതകൾ ഏറും. വരവിനേക്കാൾ ചെലവുണ്ടാകാനുള്ള സാധ്യതയുമുണ്ട്. വളരെ സൂക്ഷിച്ച് പണം ചെലവഴിക്കുക.
പുണര്‍തം നക്ഷത്രക്കാർക്ക് ഈ കാലയളവിൽ പ്രശ്‌നങ്ങള്‍ വര്‍ധിക്കും. സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. ബിസിനസിൽ നഷ്ടം നേരിടാനുള്ള സാധ്യതയുമുണ്ട്. അനാവശ്യ ചെലവുകൾ വർധിച്ചേക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.