Liver Health Precautions: സ്ഥിരം പിന്തുടരുന്ന ഭക്ഷണ, ജീവിത ശൈലികൾ കരളിന് എത്രത്തോളം ആരോഗ്യകരമാണ് എന്ന് സ്വയം പരിശോധിക്കുക. തീർച്ചയായും, മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ഹാനികരമാണ്.
കരള്‍ രോഗം എന്ന് പറഞ്ഞാല്‍ എല്ലാവരും ഒന്ന് മുഖം ചുളിക്കും... മദ്യപിച്ച് സ്വായത്തമാക്കിയ രോഗം എന്ന മട്ടിലായിരിക്കും പിന്നെ പ്രതികരണങ്ങളെല്ലാം. എന്നാല്‍ കരളിന്റെ ആരോഗ്യം നശിക്കാന്‍ മദ്യപിക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല...
മരുന്നുകഴിച്ചാല്‍ (Taking too many medicine): മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവരാണോ നിങ്ങള്‍, പ്രത്യേകിച്ചും വേദന സംഹാരികൾ? അമിതമായി മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ കരളിനെ ബാധിക്കുവാനുള്ള സാധ്യത ഏറെയാണ്.
കൊഴുപ്പ് കൂടിയ ഭക്ഷണം (Fat rich Food): കൊഴുപ്പുകൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തെ പ്രതികൂലമാ.യി ബാധിക്കും. ഫ്രൈ ചെയ്തതും പ്രൊസസ് ചെയ്തതും ആയ ഭക്ഷണങ്ങള്‍ കരളിന് അധിക ജോലി നല്‍കും. അധിക കൊഴുപ്പ് കരളില്‍ ശേഖരിച്ചുവയ്ക്കപ്പെടുകയും ചെയ്യും.
ഉറക്കമില്ലായ്മ (Sleeplessness): നിങ്ങള്‍ക്ക് ശരിയാം വിധം ഉറക്കം ലഭിക്കുന്നില്ലേ... എങ്കില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കരളിന്റെ ആരോഗ്യം പ്രശ്‌നത്തിലാകാന്‍ സാധ്യതയുണ്ട്. കൃത്യമായ ഒരു ഉറക്ക ശീലവും ഭക്ഷണ ശീലവും കരളിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ജീവിത ശൈലി (Lifestyle): എല്ലാ അവയവങ്ങളേയും ബാധിക്കുന്നതുപോലെ നിങ്ങളുടെ മോശം ജീവിത ശൈല കരളിനേയും ബാധിക്കും. കൃത്യവും ആരോഗ്യപരവും ഒരു ആരോഗ്യശൈലി പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
കൃത്യമല്ലാത്ത ഭക്ഷണം (Irregular Meals): കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക എന്നത് പുതിയ കാലത്ത് ആരും ചെയ്യാത്ത ഒരു കാര്യമാണ്. ഇതും നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ ബാധിക്കും. ഇതിലും ശ്രദ്ധ ചെലുത്തണം.
വെള്ളം കുടിക്കണം (Drinking Water): പലരും പലപ്പോഴും മറന്നുപോകുന്ന കാര്യമാണ്, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ അത് ലിവര്‍ ഡിടോക്‌സിഫിക്കേഷന്‍ സാവധാനത്തിലാക്കും. നന്നായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ടോക്‌സിക് ആയ പദാര്‍ത്ഥങ്ങളെ പുറന്തള്ളാന്‍ സഹായിക്കും.
ആഡഡ് ഷുഗര്‍ (Added Sugar): സാധാരണ ഗതിയില്‍ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര വലിയ കുഴപ്പമില്ലെന്ന് വയ്ക്കാം. എന്നാല്‍ ആഡഡ് ഷുഗര്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ അമിതമായി കഴിക്കുന്നതും കരളിന്റെ ആരോഗ്യത്തെ ബാധിക്കും.