Food Warning: റെഫ്രിഡ്ജറേറ്ററുകൾ സുലഭമായതോടെയാണ് പാചകം ചെയ്ത ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം കൂടി വന്നത്.
1/8ഭക്ഷണ സാധനങ്ങള്‍ എല്ലാം ചൂടോടെ കഴിക്കുന്നതാണ് മിക്കവര്‍ക്കും ഇഷ്ടം. എന്നാല്‍ ഒരിക്കല്‍ പാചകം ചെയ്ത ഭക്ഷണം, വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് നല്ലതാണോ എന്നതാണ് ചോദ്യം. ചില ഭക്ഷണങ്ങള്‍ ഒരിക്കലും വീണ്ടും വീണ്ടും ചൂടാക്കി കഴിക്കരുത്. അവ ഏതൊക്കെ എന്ന് നോക്കാം...
2/8ചോറ് (Rice): ബാക്കി വന്ന ചോറ് അടുത്ത ദിവസം ചൂടാക്കി കഴിക്കാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍ ഇത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് പറയുന്നത്. പലരിലും ഭക്ഷ്യ വിഷബാധയ്ക്കും, ഛര്‍ദ്ദിക്കും വയറിളക്കത്തിനും ഒക്കെ ഇത് കാരണമായേക്കാം.
3/8ചീര (Spinach): മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ചീര. തോരന്‍ ആയോ, മെഴുക്കുപെരട്ടിയായോ കറിയായോ ഒക്കെ ചീര വിഭവങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ ഒരിക്കല്‍ പാചകം ചെയ്ത ചീര വീണ്ടും ചൂടാക്കി കഴിക്കുന്നത് പ്രശ്‌നമാണ്. ചീരയിലുള്ള നൈട്രേറ്റുകള്‍ വീണ്ടും ചൂടാക്കുമ്പോള്‍ ശരീരത്തിന് ദോഷകരമായ ചില മിശ്രിതങ്ങളായി മാറുന്നു എന്നതാണ് കാരണം.
4/8മുട്ട (Egg): മുട്ട മലയാളികളുടെ സ്ഥിരം മെനുവില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. പുഴുങ്ങിയ മുട്ട, ഓംലേറ്റ്, ബുള്‍സൈ, സ്‌ക്രാംബിള്‍ഡ് എഗ് തുടങ്ങി വിഭവങ്ങള്‍ പലതാണ്. ഇവയെല്ലാം ഉണ്ടാക്കി ഉടനെ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ വീണ്ടും ചൂടാക്കി കഴിക്കാന്‍ നില്‍ക്കരുത്. പലര്‍ക്കും വയറിന് അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുണ്ട്.
5/8ചിക്കന്‍ (Chicken): മലയാളികളുടെ തീന്‍മേശയില്‍ ഇപ്പോള്‍ ചിക്കന്‍ ഒരു പുതുമയുള്ള ഭക്ഷണം അല്ല. സാധാരണ ഗതിയില്‍ ചിക്കന്‍ വീണ്ടും ചൂടാക്കി കഴിക്കുന്നതില്‍ വലിയ പ്രശ്‌നം ഒന്നും ഇല്ല. എന്നാല്‍, ശരിയായി സൂക്ഷിച്ചുവക്കാതെ വീണ്ടും ചൂടാക്കി കഴിച്ചാല്‍ വയറിന് പ്രശ്‌നം സൃഷ്ടിക്കും.
6/8മീന്‍ വിഭവങ്ങള്‍ (Seafoods): മലയാളികള്‍ക്ക് ഒരിക്കലും ഒഴിവാക്കാന്‍ ആകാത്തവയാണ് മീന്‍ വിഭവങ്ങള്‍. ചെമ്മീന്‍, അയില തുടങ്ങിയ മീനുകള്‍ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ചിലരില്‍ അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.
7/8കൂണ്‍ (Mushroom): ഏറെ സ്വാദിഷ്ടമെങ്കിലും ഉപയോഗിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ് കൂണ്‍. പാചകം ചെയ്ത കൂണ്‍ വിഭവങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ഇവയിലെ പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകും. ചിലരില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളും സൃഷ്ടിക്കും.
8/8ഉരുളക്കിഴങ്ങ് (Potato): പാചകം ചെയ്ത ബാക്കി വന്ന ഉരുളക്കിഴങ്ങ് ശരിയായ രീതിയില്‍ അടച്ചുവച്ചില്ല എങ്കില്‍ അത് പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്. ഇവ വീണ്ടും ചൂടാക്കുമ്പോള്‍ അത് ശരീരത്തിന് ദോഷം സൃഷ്ടിച്ചേക്കും.