Haircare Tips: ഇനി മുടികൊഴിയുന്നത് ഓര്‍ത്ത് വിഷമിക്കേണ്ട! മുടിയുടെ ആരോഗ്യത്തിന് ബെസ്റ്റാണ് സവാള ജ്യൂസ്

Published: Apr 23, 2025, 11:33 AM IST|Updated: Apr 23, 2025, 11:39 AM IST


പതിവായുള്ള സവാള ജ്യൂസിന്റെ ഉപയോഗം തലയോട്ടി ആരോഗ്യകരമായി നിലനിര്‍ത്താനും മുടി തഴച്ച് വളരാനും സഹായിക്കും.

 

മുടി കൊഴിയുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. എത്ര ശ്രമിച്ചിട്ടും മുടികൊഴിച്ചില്‍ തടയാന്‍ സാധിക്കാതെ വരുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. അതേസമയം മുടി കൊഴിച്ചില്‍ തടയാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുമുണ്ട്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിനും, വളര്‍ച്ചയ്ക്കും വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ പറ്റുന്ന പൊടികൈകള്‍ നോക്കിയാലോ....

 

രക്തയോട്ടം വര്‍ദ്ധിപ്പിക്കും1/6

സവാള ജ്യൂസില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. സവാള ജ്യൂസ് തലയോട്ടിയിലും, മുടിയിലും പുരട്ടുന്നതിലൂടെ തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

 

മുടി കൊഴിച്ചില്‍2/6

സവാള ജ്യൂസ് മുടിയിലും തലയോട്ടിയിലും പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലതാണ്.

 

3/6

സവാള ജ്യൂസ് ദിവസവും രണ്ട് നേരം തലയില്‍ പുരട്ടുന്നത് മുടി വളരാന്‍ സഹായിക്കുന്നു.

 

താരന്‍ അകറ്റും4/6

ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ധാരാളമുള്ളതിനാല്‍ തലയോട്ടിയിലെ അണുബാധ, താരന്‍ എന്നിവ തടയാനും സവാള ജ്യൂസ് നല്ലതാണ്.

 

മുടി വളര്‍ച്ച5/6

പതിവായി സവാള ജ്യൂസ് ഉപയോഗിക്കുന്നതിലൂടെ തലയോട്ടി ആരോഗ്യകരമായി നിലനിര്‍ത്താനും മുടി വളരാനും സഹായിക്കുന്നു.

 

അകാല നര6/6

 

അകാല നര മാറ്റാനും സവാള ജ്യൂസ് ഏറെ മികച്ചതാണ്. മുടി പൊട്ടി പോകുന്നത് തടയാനും ഇത് സഹായിക്കുന്നു.