Navapanchama Gajakesari Rajayoga: ജ്യോതിഷത്തിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമായിട്ടാണ് ചന്ദ്രനെ കണക്കാക്കുന്നത്.
Rajaygoa On May: ഓരോ രണ്ടര ദിവസത്തിലും അത് രാശിചിഹ്നം മാറ്റാറുണ്ട്. വ്യാഴം 13 മാസത്തിനുള്ളിലാണ് അതിന്റെ രാശി മാറ്റുന്നത്.
Navapanchama Gajakesari Yoga: ജ്യോതിഷത്തിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമായിട്ടാണ് ചന്ദ്രനെ കണക്കാക്കുന്നത്. ഓരോ രണ്ടര ദിവസത്തിലും അത് രാശിചിഹ്നം മാറ്റാറുണ്ട്. വ്യാഴം 13 മാസത്തിനുള്ളിലാണ് അതിന്റെ രാശി മാറ്റുന്നത്.
അത്തരമൊരു സാഹചര്യത്തിൽ മെയ് അവസാനം ചന്ദ്രൻ വ്യാഴവുമായി ചേർന്ന് രണ്ട് വലിയ രാജയോഗങ്ങൾ സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാർക്ക് മികച്ച നേട്ടങ്ങൾ ലഭിക്കും. ഈ ഭാഗ്യ രാശികളെക്കുറിച്ച് അറിയാം...
Gajakesari Navpanchma Rajayoga: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, രാശികൾ, ജാതകം, നക്ഷത്ര രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കും.
രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരു രാശിയിൽ എത്തുന്നത്തിലൂടെ രാജയോഗവും അപൂർവ യാദൃശ്ചികതകളും സൃഷ്ടിക്കും. ഇപ്പോഴിതാ മെയ് അവസാനം ദേവഗുരു വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി, നവപഞ്ചമ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.
നിലവിൽ, അറിവ്, ജ്ഞാനം, മതം, ഭാഗ്യം, കുട്ടികൾ എന്നിവയുടെ ഘടകമായ വ്യാഴം ഇടവ രാശിയിലാണ് സ്ഥിതിചെയ്യുന്നത്. അത് നാളെ അതായത് മെയ് 14 ന് മിഥുന രാശിയിലേക്ക് സംക്രമിക്കും. മെയ് 22 ന് ചന്ദ്രൻ മീന രാശിയിലേക്ക് സംക്രമിക്കുന്നതിലൂടെ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംഗമത്തോടെ നവപഞ്ചമ രാജയോഗം രൂപപ്പെടും.
മെയ് 28 ന് ചന്ദ്രൻ മിഥുന രാശിയിൽ പ്രവേശിക്കുന്നതോടെ ചന്ദ്രനും വ്യാഴവും സംയോജിക്കുകയും ഗജകേസരി രാജയോഗം രൂപപ്പെടുകായും ചെയ്യും. മെയ് അവസാനം ഉണ്ടാകുന്ന ഈ രണ്ട് രാജയോഗങ്ങളും 4 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം
മിഥുനം (Gemini): ചന്ദ്ര-വ്യാഴ സംയോഗത്താൽ ഉണ്ടാകുന്ന ഗജകേസരി രാജയോഗത്തിൽ ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും. ഇവരുടെ ദീർഘകാലമായുള്ള പ്രശ്നങ്ങൾ അവസാനിക്കും. ആത്മീയവും മതപരവുമായ പ്രവർത്തനങ്ങളോടുള്ള ആസക്തി വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും, വിദേശ യാത്രയ്ക്കുള്ള ശക്തമായ സാധ്യതകളുണ്ട്, നവപഞ്ചമ രാജയോഗം കരിയറിൽ വിജയവും ബിസിനസ്സിൽ പുരോഗതിയും കൊണ്ടുവരും. ജോലി ചെയ്യുന്നവരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഈ സമയം വിദ്യാർത്ഥികൾക്ക് ഗുണകരമായിരിക്കും.
മീനം (Pisces): നവപഞ്ചമ രാജയോഗം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകും, ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതാകും, മാനസിക സമാധാനം നിലനിൽക്കും. മതത്തിലും ആത്മീയ പ്രവർത്തനങ്ങളിലുമുള്ള നിങ്ങളുടെ താൽപര്യം വർദ്ധിക്കും. വീട്ടിലും കുടുംബത്തിലും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. സമ്പത്ത് വർദ്ധിക്കും.
വൃശ്ചികം (Scorpio): ഗജകേസരി രാജയോഗം ഇവർക്കും നല്ലൊരു അനുഗ്രഹമായിരിക്കും. കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ, വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ജോലിയിൽ പുതിയ അവസരങ്ങൾക്കൊപ്പം സ്ഥാനക്കയറ്റത്തിന്റെയും ശമ്പള വർദ്ധനവിന്റെയും ആനുകൂല്യം, ആത്മീയതയിൽ താല്പര്യം ഉണ്ടാകും. മതപരമായ പരിപാടികളിൽ പങ്കെടുക്കാൻ കഴിയും. പൂർവ്വിക സ്വത്തിൽ നിന്ന് നിങ്ങൾക്ക് ചില ആനുകൂല്യങ്ങൾ ലഭിച്ചേക്കാം
കുംഭം (Aquarius) : മെയ് അവസാനത്തെ ഗജകേസരി രാജയോഗത്തിന്റെ രൂപീകരണം ജാതകർക്ക് അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. പൂർത്തിയാകാത്തതും മുടങ്ങിക്കിടക്കുന്നതുമായ ജോലികൾ പൂർത്തിയാക്കും, കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പൂർവ്വിക ബിസിനസിൽ നിന്ന് വലിയ ലാഭം, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. നവപഞ്ചമ രാജയോഗവും ഇവർക്ക് നേട്ടങ്ങൾ നൽകും. ഇതിലൂടെ തൊഴിലില്ലാത്തവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും സമയം അനുകൂലമായിരിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ഈ കാലയളവിൽ യാത്ര ചെയ്യാനുള്ള ശക്തമായ സാധ്യതകളുണ്ട്. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും.
Navapanchama Rajaygoa: രണ്ട് ഗ്രഹങ്ങൾ പഞ്ചമദൃഷ്ടിയിൽ അല്ലെങ്കിൽ ത്രികോണ ബന്ധത്തിൽ സ്ഥിതിചെയ്യുകയും ശുഭകരമായ ഭാവങ്ങളിൽ പരസ്പരം നിൽക്കുകയും ചെയ്യുമ്പോൾ നവപഞ്ചമ രാജയോഗം രൂപപ്പെടുന്നു. രണ്ട് ഗ്രഹങ്ങൾ പരസ്പരം ത്രികോണ ഗൃഹത്തിൽ സ്ഥിതിചെയ്യുമ്പോൾ രണ്ട് ഗ്രഹങ്ങൾക്കിടയിൽ 120 ഡിഗ്രി കോൺ രൂപപ്പെടുകയും രാശിചക്രം ഒരേ മൂലകമാകുകയും ചെയ്യുമ്പോഴും നവപഞ്ചമ രാജയോഗം രൂപപ്പെടും.
Gajkesari yoga: ജ്യോതിഷപ്രകാരം ഗജകേസരി യോഗം എന്നാൽ ആനപ്പുറത്ത് സഞ്ചരിക്കുന്ന സിംഹം എന്നാണ് അർത്ഥമാക്കുന്നത്. ഈ യോഗത്തിൽ ചന്ദ്രൻ വ്യാഴം, ബുധൻ, ശുക്രൻ എന്നിവരുമായി സംയോജിക്കും. വ്യാഴം, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് ചന്ദ്രൻ കേന്ദ്രത്തിലാണെങ്കിൽ ആ ജാതകത്തിൽ ഗജകേസരിയോഗം ഉണ്ടാകും. ഒരാളുടെ ജാതകത്തിൽ നാല്, പത്ത് ഭാവങ്ങളിൽ ഗുരു-ചന്ദ്രൻ ഒരുമിച്ചാണെങ്കിൽ ഈ യോഗം ഉണ്ടാകുന്നു. ചന്ദ്രനോ ഗുരുവോ പരസ്പരം ഉച്ച രാശിയിൽ നിൽക്കുകയാണെങ്കിൽ ഗജകേസരി യോഗം ഉണ്ടാകുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)