Smoothie: വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കണ്ട, സ്മൂത്തി കുടിച്ചാൽ മതി

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന സ്മൂത്തികൾ
  • Oct 13, 2025, 04:34 PM IST

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന സ്മൂത്തികൾ

1 /6

വണ്ണം കുറക്കാൻ പട്ടിണി കിടക്കുകയും, ഭക്ഷണം നിയന്ത്രിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അങ്ങനെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പകരം ഈ സ്മൂത്തി കഴിച്ചുനോക്കൂ, വണ്ണം കുറക്കുന്നതിനോടൊപ്പം ആരോഗ്യത്തിനും നല്ലതാണ്.  

2 /6

ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ ബെലാറ്റിനും, ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ടിനൊപ്പം പഴവും, നട്ട്സും ചേർത്ത് സ്മൂത്തി ആക്കി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.   

3 /6

പ്രോട്ടീനിൻ്റെ കലവറയാണ് പഴം. പാലും പഴവും ചേർത്ത് സ്മൂത്തി ഉണ്ടാക്കി വർക്കൌട്ടിനു മുൻപ് കുടിക്കുന്നത് എനർജി നൽകാൻ സഹായിക്കുന്നു.  

4 /6

പ്രമേഹ രോഗികൾക്ക് ഉചിതമാണ് പാഷൻ ഫ്രൂട്ട് സ്മൂത്തി. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ദഹനത്തിനും, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.  

5 /6

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ബ്ലൂബെറികൾ. ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക, ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുക എന്നിങ്ങനെ നിരവധിയാണ് ഇവയുടെ ഗുണങ്ങൾ.  

6 /6

വിറ്റമിൻ സി യുടെയും, ആൻ്റി ഓക്സിഡൻ്റുകളുടെയും മികച്ച ഉറവിടമാണ് സ്ട്രോബെറികൾ. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തിൻ്റെ തിളക്കം വർധിപ്പിക്കാനും ഇവ നല്ലതാണ്. 

You May Like

Sponsored by Taboola