Curry Leaves Water Benefits: കറിവേപ്പിലയിട്ട വെള്ളം കുടിച്ചിട്ടുണ്ടോ? ദിവസവും രാവിലെ കുടിച്ചു നോക്കൂ, ഫലം ഉടനറിയാം...

Written ByKarthika V
Published: Nov 26, 2025, 10:38 PM IST|Updated: Nov 26, 2025, 10:40 PM IST

Curry Leaves Water Benefits – ഒട്ടുമിക്ക കറികളിലും നമ്മൾ ചേർക്കുന്ന ഒന്നാണ് കറിവേപ്പില. ഭക്ഷണത്തിന്റെ രൂചി കൂട്ടാൻ ഇത് സഹായിക്കും. 

 

ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം ഏറെ ആരോ​ഗ്യ ​ഗുണങ്ങളും അടങ്ങിയതാണ് കറിവേപ്പില. 

 

1/6

മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ്, അവശ്യ വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില. ഇത്രയേറെ ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. വിവിധ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും. വെറും വയറ്റിൽ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളെ കുറിച്ചറിയാം...

 

2/6

ശരീരഭാരം - ശൈത്യകാലത്ത് കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. വിഷാംശം പുറന്തള്ളാൻ സഹായിക്കുന്ന ഡീടോക്സ് ഡ്രിങ്കാണിത്. ഇത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കും. 

 

3/6

ദഹനം - കറിവേപ്പില വെള്ളം ദഹനാരോഗ്യം മെച്ചപ്പെടുത്തും. ദഹനക്കേട്, വയറു വീർക്കൽ, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് പരിഹാരമാണ്.  

 

4/6

ചർമ്മാരോ​ഗ്യം - ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഇത് ചർമ്മം നിറം മങ്ങുന്നതിനും കേടുപാടുകൾക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഈ വെള്ളം പതിവായി കുടിക്കുന്നത് ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു.

 

5/6

രക്തത്തിലെ പഞ്ചസാര - ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് കറിവേപ്പില വെള്ളം. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു. 

 

6/6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.