Kitchen Tips: ചിക്കൻ വ്യത്തിയാക്കാൻ പ്രയാസമാണോ? ഈ വഴികൾ പരീക്ഷിക്കൂ

Kitchen Tips: പ്രോട്ടീൻ ധാരാളമടങ്ങിയ ചിക്കൻ കൊണ്ട് നോൺ വെജിറ്റേറിയൻസ് പല തരത്തിലും വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്

പലര്‍ക്കും ചിക്കന്‍ വിഭവങ്ങള്‍ സ്വാദിഷ്‌ടമായി പാകം ചെയ്യാന്‍ അറിയാം. വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിക്കുന്നത് പിന്‍തുടരുന്നവരാണ് ഏറെയും. എന്നാല്‍ ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് ചിക്കൻ ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടതുണ്ട്. 

1 /6

കൈകഴുകണം: ചിക്കൻ കഴുകുന്നതിന് മുന്നേ നിങ്ങളുടെ കൈകൾ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. കാരണം നിങ്ങളുടെ കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ ചിക്കനിലേക്ക് പകരാൻ സാധ്യതയുണ്ട്.  

2 /6

ഉപ്പ്:  ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ഉപ്പിടാം. അതിലേക്ക് ചിക്കൻ ഇട്ട് കുറച്ചുനേരം കഴിഞ്ഞ് ശുദ്ധജലം ഉപയോഗിച്ച് വീണ്ടും കഴുകാം.

3 /6

നാരങ്ങ നീര്: ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ നാരങ്ങ നീര് ചേർക്കണം. ശേഷം ചിക്കൻ അതിലേക്ക് ഇട്ടുകൊടുക്കാം. 5 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളത്തിൽ കഴുകിയെടുക്കാം.

4 /6

വിനാഗിരി: വിനാഗിരി ചേർത്ത വെള്ളത്തിൽ ചിക്കൻ കഴുകുന്നത് അണുക്കളെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സഹായിക്കും. 

5 /6

പാത്രം: ചിക്കൻ കഴുകി വൃത്തിയാക്കിയതിന് ശേഷം എവിടെയെങ്കിലും വയ്ക്കാതെ വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാം

6 /6

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.  

You May Like

Sponsored by Taboola