ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച്, ചിത്രങ്ങള്‍ കാണാം...

1 /12

ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചില്‍ വ്യത്യസ്ത പ്രതിഷേധവുമായി ഒരു കൂട്ടം കര്‍ഷകര്‍

2 /12

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, കേരളം, തമിഴ്‌നാട്‌  എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കര്‍ഷകര്‍ എത്തിയിരിക്കുന്നത്

3 /12

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക, മാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍

4 /12

മാര്‍ച്ചിന് മുന്നോടിയായി ആറായിരത്തിലേറെ സമരവൊളന്റിയര്‍മാര്‍ പദയാത്രയായി വ്യാഴാഴ്ച രാംലീല മൈതാനത്തെത്തി

5 /12

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്

6 /12

207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാന്‍ കോഓര്‍ഡിനേഷന്‍ സമിതി

7 /12

ഗുരു ഗ്രാം, നിസാമുദീന്‍, ആനന്ദ് വിഹാര്‍, മജ്‌നു കാ ടില്ല എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച കര്‍ഷകര്‍ ഇന്നലെ ഉച്ചയോടെ രാംലീലാ മൈതാനിയിലേക്ക് പുറപ്പെട്ടു

8 /12

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും എന്‍.ഡി.എ. കക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളെയും സംഘാടകര്‍ സമരത്തിലേയ്ക്കു ക്ഷണിച്ചിട്ടുണ്ട്

9 /12

10 /12

11 /12

12 /12

You May Like

Sponsored by Taboola