Fatty Liver Diet: ഇനി ടെൻഷൻ വേണ്ട, ഫാറ്റി ലിവർ കുറയ്ക്കാൻ ഈ പാനീയങ്ങൾ മാത്രം മതി!
കാരറ്റ് ജ്യൂസിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കരളിൻറെ പ്രവർത്തനം മികച്ചതാക്കാനും ഇവ സഹായിക്കും.
നെല്ലിക്ക ജ്യൂസിൽ വിറ്റാമിൻ സി, കരളിലെ വിഷാംശം കുറയ്ക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ആരോഗ്യകരമായ പാനീയമാണ് നാരങ്ങ വെള്ളം. ഇതിലുള്ള വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവ കരളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.
കരളിൻറെ പ്രവർത്തനം മെച്ചപ്പെടുത്താനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന കാറ്റെച്ചിനുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ.
ബ്ലാക്ക് കോഫി മിതമായ അളവിൽ കുടിക്കുന്നത് കരൾ വീക്കം കുറയ്ക്കാനും കരളിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)