Ashwagandha Benefits: പ്രത്യുൽപാദനക്ഷമത വർധിപ്പിക്കും, ഹോർമോൺ ബാലൻസിനും സഹായിക്കും; ദിവസവും ഒരു സ്പൂൺ അശ്വ​ഗന്ധ...

നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് അശ്വ​ഗന്ധയുടെ ​ഗുണങ്ങൾ. ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തിന് അശ്വ​ഗന്ധ ഉത്തമമാണ്. 

 

ഒരു ദിവസം ഒരു സ്പൂൺ അശ്വഗന്ധ എന്ന കണക്കിൽ കഴിക്കാവുന്നതാണ്. അശ്വ​ഗന്ധയുടെ ​ഗുണങ്ങൾ അറിയാം.

 

1 /6

പുരുഷന്മാരിൽ പ്രത്യുൽപാദനക്ഷമത കൂട്ടാൻ സഹായിക്കുന്ന ടെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കാൻ അശ്വഗന്ധ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ അശ്വ​​ഗന്ധ കഴിക്കുന്നതിലൂടെ സ്ത്രീകളിൽ ഹോർമോൺ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുകയും ഗർഭാശയത്തെ ശക്തിപ്പെടുത്താനും സാധിക്കും.   

2 /6

സമ്മർദ്ദം കൂടി കൂടി വലിയ ആരോ​ഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. ഇവർ അശ്വ​ഗന്ധ കഴിക്കുന്നത് നല്ലതാണ്. കാരണം, അശ്വ​ഗന്ധയിൽ മനസ്സിനെ ശാന്തമാക്കാനും കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.  

3 /6

ഉറക്കക്കുറവോ ഉറക്കമില്ലായ്മയോ അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ദിവസവും ഒരു സ്പൂൺ അശ്വ​ഗന്ധ കഴിച്ച് നോക്കൂ. ഇത് നാഡീവ്യവസ്ഥയെ വിശ്രമിക്കാൻ സഹായിക്കുകയം ഉത്കണ്ഠ കുറയ്ക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.   

4 /6

പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് അശ്വ​ഗന്ധ. ഫിറ്റ്നസ് നോക്കുന്നയാളുകൾക്ക് അശ്വ​ഗന്ധ ​ഗുണം ചെയ്യും.    

5 /6

ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ അശ്വഗന്ധ രോഗപ്രതിരോധശേഷി കൂട്ടുന്നു.   

6 /6

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.  

You May Like

Sponsored by Taboola