1,000 KM for Full Tank Fuel: ഫുള്‍ ടാങ്ക് അടിച്ചാല്‍ 1,000 കിലോമീറ്റര്‍... അമ്പമ്പോ!!! ഈ കാറുകള്‍ ഞെട്ടിക്കും

1,000 KM for Full Tank Fuel: ഫുൾ ടാങ്ക് ഇന്ധം അടിച്ചാൽ സുഖമായി 1,000 കിലോമീറ്റർ വരെ ഓടുന്ന അഞ്ച് കാറുകൾ പരിചയപ്പെടാം...

വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ സ്വന്തമാക്കിയ വാഹനങ്ങളില്‍ സ്ഥിരമായി ഇന്ധനം നിറയ്ക്കുന്ന കാര്യം ആലോചിക്കുമ്പോഴാണ് പലരുടേയും ചങ്കിടിപ്പുകൂടുന്നത്. എന്നാല്‍ ഒരുതവണ ഫുള്‍ ടാങ്ക് അടിച്ചാല്‍, ഒരു ആയിരം കിലോമീറ്റര്‍ ഓടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെയുള്ള കാറുകളും ഉണ്ട്...

1 /5

ഹ്യുണ്ടായ് ക്രെറ്റ (Hyundai CRETA): ഹ്യുണ്ടായിയുടെ പവര്‍ഫുള്‍ എസ് യുവി ആണ് ക്രെറ്റ. ക്രെറ്റയുടെ ഡീസല്‍ മാന്വല്‍ മോഡലിന് 21.8 കിലോമീറ്റര്‍ ആണ് മൈലേജ്. 50 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചാല്‍ 1,090 കിലോമീറ്റര്‍ സഞ്ചരിക്കാം.

2 /5

ടൊയോട്ട ഹൈറൈഡര്‍ ഹൈബ്രിഡ് (Toyota Hyryder hybrid): അര്‍ബന്‍ ക്രൂയിസറിനി ശേഷം ടൊയോട്ട പുറത്തിറക്കിയ ഹൈറൈഡര്‍ വലിയ ആരാധകപ്രീതി നേടിയ വാഹനം ആണ്. പ്രത്യേകിച്ചും ഹൈബ്രിഡ് വാഹനം. 27.93 ആണ് ഈ ഹൈബ്രിഡ് പെട്രോള്‍ വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 45 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ഒരു ഫുള്‍ ടാങ്കില്‍ 1,257 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

3 /5

ഹോണ്ട സിറ്റി ഇ-എച്ച്ഇവി (Honda City e-HEV): ഹോണ്ട സിറ്റി ഇ-എച്ച്ഇവി ഹോണ്ടയുടെ പെട്രോള്‍ ഹൈബ്രിഡ് വാഹനം ആണ്. 40 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് 27.13 കിലോമീറ്റര്‍ ആണ്. ഫുള്‍ ടാങ്കില്‍ 1,085 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം.

4 /5

കിയ സോണെറ്റ് (Kia Sonet): കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയയുടെ സോണറ്റും ഈ വിഭാഗത്തില്‍ പെടുന്ന വാഹനം ആണ്. 45 ലിറ്റര്‍ ആണ് ടാങ്ക് കപ്പാസിറ്റി. 24.1 കിലോീറ്റര്‍ ആണ് മൈലേജ്. ഫുള്‍ ടാങ്കില്‍ 1,084 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

5 /5

മാരുതി സുസുകി ഗ്രാന്റ് വിറ്റാര (Maruti Suzuki Grand Vitara): മൈലേജിന്റെ കാര്യം പറയുമ്പോള്‍ മാരുതിയുടെ വണ്ടി എവിടെ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അതിനുള്ള ഉത്തരമാണ് ഗ്രാന്റ് വിറ്റാര. പെട്രോള്‍ ഹൈബ്രിഡ് മോഡലിന് 27.97 കിലോമീറ്റര്‍ ആണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. 45 ലിറ്റര്‍ ആണ് ടാങ്ക് കപ്പാസിറ്റി. ഒരു ഫുള്‍ ടാങ്കില്‍ 1,258 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ സാധിക്കും.   

You May Like

Sponsored by Taboola