7 seater cars under 15 lakh: മാരുതി സുസുകി മുതൽ ടൊയോട്ട വരെയുള്ള കാർ നിർമാതാക്കൾ 15 ലക്ഷത്തിന് താഴെ വിലയുള്ള സെവൻ സീറ്റർ കാറുകൾ പുറത്തിറക്കുന്നുണ്ട്.
മാതാപിതാക്കളും കുട്ടികളും മാത്രമുള്ള കുടുംബത്തിന് സാധാരണ ഒരു ഹാച്ച് ബാക്ക് കാറോ അല്ലെങ്കില്‍ സെഡാനോ മതിയാകും. എന്നാല്‍ കുടുംബത്തില്‍ ആള് കൂടിയാല്‍ കാറിന്റെ വലിപ്പവും കൂട്ടേണ്ടി വരും. കീശ കാലിയാകാതെ വാങ്ങാന്‍ പറ്റുന്ന സെവന്‍ സീറ്റര്‍ കാറുകളും ഇന്ത്യയില്‍ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം...
മാരുതി സുസുകി എര്‍ട്ടിഗ (Maruti Suzuki Ertiga): മാരുതി സുസുകിയുടെ എര്‍ട്ടിഗയാണ് 15 ലക്ഷത്തില്‍ താഴെ വിലയുള്ള ഒരു സെവന്‍ സീറ്റര്‍ വാഹനം. 8.9 ലക്ഷം രൂപ മുതല്‍ 13.3 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വീല. ഇതൊരു എംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) ആണ്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എര്‍ട്ടിഗയ്ക്കുള്ളത്.
മാരുതി സുസുകിയില്‍ നിന്ന് തന്നെയുള്ള മറ്റൊരു സെവന്‍ സീറ്റര്‍ വാഹനം ആണ് എക്‌സ്എല്‍6. ഇതിനും 1.5 പെട്രോള്‍ എന്‍ജിനാണ്. 11.84 ലക്ഷം മുതല്‍ 14.87 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.
മഹീന്ദ്ര എക്‌സ് യുവി700 (Mahindra XUV700): മഹീന്ദ്രയുടെ സൂപ്പര്‍ ഹിറ്റ് വണ്ടികളില്‍ ഒന്നാണ് എക്‌സ് യുവി700. ഈ സെവന്‍ സീറ്ററിന് പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ലഭ്യമാണ്. പെട്രോള്‍ വേരിയന്റിന്റെ വില 13.99 ലക്ഷത്തിനാണ് തുടങ്ങുന്നത്. ഡീസല്‍ വേരിയന്റിന് 14.59 ലക്ഷം രൂപ മുതലും.
കിയ കാരെന്‍സ് (Kia Caren): കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാരെന്‍സും ഒരു സെവന്‍ സീറ്റര്‍ വാഹനം ആണ്. 1.5 ലിറ്ററിന്റെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ കാരെന്‍ വേരിയന്റുകള്‍ ലഭ്യമാണ്. എക്‌സ് ഷോറൂം വില 11.41 ലക്ഷത്തിനാണ് തുടങ്ങുന്നത്. 13.16 ലക്ഷം (എക്‌സ് ഷോറൂം) വരെയാണ് വില.
റെനോ ട്രൈബര്‍ (Renault Triber): ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ പുറത്തിറക്കിയ ബജറ്റ് ഫ്രണ്ട്‌ലി സെവന്‍ സീറ്റര്‍ വാഹനം ആണ് ട്രൈബര്‍. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സെവന്‍ സീറ്ററുകളില്‍ ഒന്നാണിത്. 6.15 ലക്ഷം രൂപ മുതല്‍ 8.98 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. വണ്‍ ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിന്റേത്.
ടൊയോട്ട റൂമിയോണ്‍ (Toyota Rumion): മാരുതി സുസുകി എര്‍ട്ടിഗയ്ക്കും എക്‌സ്എല്‍ 6 നും സമാനമായി ടൊയോട്ട പുറത്തിറക്കിയ സെവന്‍ സീറ്റര്‍ ആണ് റൂമിയോണ്‍. 1.5 ലിറ്റര്‍ കെ സീരീസ് എന്‍ജിനാണ് റൂമിയോണിന്റേത്. 10.54 ലക്ഷം മുതല്‍ 13.83 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.