Healthy Nails: നഖത്തിന്റെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ..!

ഭം​ഗിയുള്ള നഖങ്ങൾ, കരുത്തുള്ള നഖങ്ങൾ പെൺകുട്ടികൾ എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇന്ന് മിക്ക ആൺകുട്ടികളും നഖം വളർത്തുന്നു.

 

നമ്മൾ കഴിക്കുന്ന ഭക്ഷണം ആരോ​ഗ്യത്തോടെയും കരുത്തോടെയും നഖം വളരാൻ സഹായിക്കും. കരുത്തോടെ നഖം വളരുന്നതിനായി ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം...

 

1 /5

കാത്സ്യം, അയേൺ എന്നിവയടങ്ങിയ ചീര പോലുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നഖം കരുത്തോടെ വളരാൻ സഹായിക്കും.  

2 /5

ബയോട്ടിൻ, പ്രോട്ടീൻ തുടങ്ങിയവയടങ്ങിയ പയറുവർ​ഗങ്ങൾ കഴിക്കുന്നത് നഖത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കും. സിങ്ക്, മ​ഗ്നീഷ്യം, പൊട്ടാസ്യം എന്നിവയടങ്ങിയ മത്തൻ വിത്തുകൾ നഖത്തിന്റെ ആരോ​ഗ്യത്തിന് ബെസ്റ്റാണ്.  

3 /5

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. കാത്സ്യം ധാരാളം അടങ്ങിയ ചിയാ സീഡ്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നഖത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കും.  

4 /5

കാത്സ്യം, പ്രോട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവയടങ്ങിയ ബദാമും വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ സ്ട്രോബെറിയും നഖത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola