Kitchen Tips: അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണസാധനങ്ങൾ ഏതൊക്കെയെന്ന് നോക്കാം
1/5എളുപ്പത്തിൽ കേടുവരുന്ന ഒന്നാണ് മുട്ട. പ്രത്യേകിച്ചും ചൂട് സമയങ്ങളിൽ. ചൂട് കൂടുതലാകുമ്പോൾ ബാക്റ്റീരിയകളും പെരുകുന്നു. ഇത് മുട്ട എളുപ്പത്തിൽ ചീഞ്ഞു പോകാൻ കാരണമാകും
2/5ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുക്കള മേശയിൽ ബ്രെഡ് വയ്ക്കാൻ പാടില്ല. പകരം ഫ്രിഡ്ജ് അല്ലെങ്കിൽ അടച്ചുറപ്പുള്ള പാത്രത്തിൽ ബ്രഡ് സൂക്ഷിക്കാവുന്നതാണ്.
3/5അടുക്കളയിലെ പച്ചക്കറി ബാസ്കറ്റിലാണ് എല്ലാവരും സവാള സൂക്ഷിക്കാറുള്ളത്. എന്നാൽ അധിക ദിവസം അങ്ങനെ വെച്ചിരുന്നാൽ ഇത് പെട്ടെന്ന് മുളക്കാൻ സാധ്യതയുണ്ട്. ഈർപ്പമില്ലാത്ത തണുപ്പുള്ള സ്ഥലങ്ങളിലാണ് സവാള സൂക്ഷിക്കേണ്ടത്.
4/5അടുക്കള മേശയിൽ പ്രകാശം നല്ലതുപോലെ ലഭിക്കുന്ന സ്ഥലമാണ്. ഇവിടെ ഉരുളക്കിഴങ്ങ് സൂക്ഷിച്ചാൽ വെളിച്ചം നേരിട്ട് അടിക്കുകയും പെട്ടെന്ന് മുളയ്ക്കാനും കാരണമാകും. ഇത് തടയാൻ വായുസഞ്ചാരമുള്ള പേപ്പർ കവറിൽ ഉരുളകിഴങ്ങ് സൂക്ഷിക്കാം
5/5അടുക്കള മേശയിൽ തക്കാളി സൂക്ഷിക്കുമ്പോൾ പെട്ടെന്ന് കേടുവരുകയും പഴുത്ത് പോകാനും സാധ്യതയുണ്ട്. അധികം വെളിച്ചം കടക്കാത്ത സ്ഥലത്തോ അല്ലെങ്കിൽ ഫ്രിഡ്ജിലോ തക്കാളി സൂക്ഷിക്കാം