Astrological Prediction: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.
1/12സാമൂഹിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കാര്യങ്ങളെ ലളിതമായി കൈകാര്യം ചെയ്യുക. തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.
2/12ഇടവം രാശിക്കാർക്ക് മേലുദ്യോഗസ്ഥർ, മാതാപിതാക്കൾ എന്നിവരമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാം. കാര്യങ്ങളെ നിർബന്ധ ബുദ്ധിയോടെ നോക്കിക്കാണരുത്. ശാന്തതയോടെ പെരുമാറാൻ ശ്രദ്ധിക്കുക.
3/12മിഥുനം രാശിക്കാർക്ക് തർക്കങ്ങളുണ്ടാകാൻ സാധ്യതയുള്ള ദിവസമാണ് ഇന്ന്. ക്ഷമയോടെ പെരുമാറാൻ ശ്രമിക്കുക. മറ്റുള്ളവരുമായി സൌമ്യതയോടെ ഇടപെടാൻ ശ്രമിക്കുക.
4/12കർക്കിടകം രാശിക്കാർ സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. പാരമ്പര്യ സ്വത്തിനെ സംബന്ധിച്ച് തർക്കം ഉണ്ടായേക്കാം. സുഹൃദ്ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുക.
5/12ചിങ്ങം രാശിക്കാർക്ക് ഇന്ന് പ്രയാസം നിറഞ്ഞ ദിവസം ആയിരിക്കും. ദേഷ്യം നിയന്ത്രിക്കണം. ജീവിതപങ്കാളി, മേലുദ്യോഗസ്ഥർ, സുഹൃത്തുക്കൾ എന്നിവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാം.
6/12കന്നി രാശിക്കാർ ഇന്ന് തർക്കങ്ങളിൽ നിന്ന് മാറി നിൽക്കണം. ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ശാന്തത പാലിച്ച് കാര്യങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യുക.
7/12തുലാം രാശിക്കാർക്ക് മക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാം. പങ്കാളികൾ തമ്മിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാം. കാര്യങ്ങളെ ക്ഷമയോടെ നേരിടുക. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
8/12വൃശ്ചികം രാശിക്കാർ ഇന്ന് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക. മറ്റുള്ളവരുമായി തർക്കമുണ്ടാകുമ്പോൾ കഠിനമായ വാക്കുകൾ ഉപയോഗിക്കാതിരിക്കുക. പ്രശ്നങ്ങൾ വഷളാകാതെ ശ്രദ്ധിക്കുക.
9/12ധനു രാശിക്കാർക്ക് ഇന്ന് മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ശുഭാപ്തി വിശ്വാസത്തോടെ പ്രവർത്തിക്കുക. സന്തോഷത്തോടെയിരിക്കാൻ ശ്രമിക്കുക.
10/12മകരം രാശിക്കാർക്ക് സാമ്പത്തിക തർക്കങ്ങളുണ്ടാകാം. തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക. കഠിനാധ്വാനം ചെയ്യുക. കാര്യക്ഷമതയോടെ പ്രവർത്തിക്കുക.
11/12കുംഭം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസം ആയിരിക്കില്ല. സുഹൃത്തുക്കൾ, പങ്കാളികൾ, കുടുംബാംഗങ്ങൾ എന്നിവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ആവശ്യമില്ലാതെ ദേഷ്യപ്പെടരുത്.
12/12മീനം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുള്ള ദിവസമാണ്. മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാതിരിക്കുക. മനസ്സമാധാനമാണ് പ്രധാനം. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ നിങ്ങളെ ബാധിക്കാൻ ഇടവരുത്തരുത്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)