Tulsi Benefits: രോഗശാന്തിക്കായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് തുളസിയില. പൂജകൾക്കായി മാത്രമല്ല ഇവ ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് തുളസിയില.
ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനുമൊക്കെ തുളസിയില ഉപയോഗിക്കാറുണ്ട്. തുളസിയിലയുടെ ഗുണങ്ങളെ കുറിച്ചറിയാം...
വൈറൽ അണുബാധകളെ തടയാൻ തുളസിയില ബെസ്റ്റാണ്. ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗൽ, ആന്റിസെപ്റ്റിക്, ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയതാണിത്. രോഗപ്രതിരോധശേഷി കൂട്ടാൻ ഇവ സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും തുളസിയിലയ്ക്ക് കഴിവുണ്ട്. സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് സാധാരണ നിലയിൽ നിലനിർത്താണ തുളസി സഹായിക്കും.
തൊണ്ടവേദന, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് തുളസി വെള്ളം ഒരു പരിഹാരമാണ്. കൂടാതെ കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കാനും തുളസിയില നല്ലതാണ്. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വായ്നാറ്റം അകറ്റാനും തുളസിയില ഗുണകരമാണ്. സൈനസൈറ്റിസ്, അലർജി, ജലദോഷം അല്ലെങ്കിൽ മൈഗ്രെയ്ൻ എന്നിവ മൂലമുണ്ടാകുന്ന തലവേദന കുറയ്ക്കാനു തുളസിയില നല്ലതാണ്. പനി, മൂക്കടപ്പ്, ജലദോഷം ഒക്കെയുള്ളവർ ഇത് ഉപയോഗിക്കുന്നത് തുളസിയുടെ ആന്റി ബാക്ടീരിയല്‍-ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയത്.
രക്തശുദ്ധി വരുത്താൻ സഹായിക്കുന്ന തുളസിയില വെള്ളം. അതുവഴി ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരമാകും. രക്തശുദ്ധിയില്ലാതെ ആകുമ്പോഴാണ് പലപ്പോഴും ചർമ്മ പ്രശ്നങ്ങളുണ്ടാകുന്നത്.
തലയിലെ താരൻ, പേൻ ശല്യങ്ങൾ മാറാനും പലരും തുളസിയില ഉപയോഗിക്കാറുണ്ട്. മുടി കൊഴിച്ചിലിനുള്ള സാധ്യത കുറയ്ക്കാനും തുളസിയില കൊണ്ട് സാധിക്കും.
നാലേ നാല് തുളസിയിലകള്‍ മാത്രമാണ് ഇതിനായി വേണ്ടത്. അധികം മൂത്തതോ വല്ലാതെ തളിരോ ആയ ഇലകള്‍ ഇതിന് ഉപയോഗിക്കാൻ പാടില്ല. ഇടത്തരം ഇലകൾ എടുത്ത് നല്ലത് പോലെ കഴുകി രണ്ട് ഗ്ലാസ് വെള്ളത്തിൽ ഇട്ട് അടച്ച് വയ്ക്കുക. രാത്രി മുഴുവൻ ഇങ്ങനെ വയ്ക്കണം. പിറ്റേന്ന് രാവിലെ കൈ കൊണ്ട് ഈ തുളസിയില വെളളത്തില്‍ ഞെരടിച്ചേര്‍ക്കുക. അതിന് ശേഷം രണ്ടു ഗ്ലാസ് വെള്ളം ചെറുചൂടില്‍ തിളപ്പിച്ച് തിളപ്പിച്ച് ഒരു ഗ്ലാസ് വെള്ളമാക്കിയെടുക്കുക. ശേഷം ഇളംചൂടോടെ ഇത് വെറുംവയറ്റില്‍ കുടിയ്ക്കാം.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.