Fruit Mix Hazards: ഈ ഫ്രൂട്‌സ് കിടു ആണ്... പക്ഷേ, മിക്‌സ് ചെയ്ത് കഴിച്ചാല്‍ വിഷത്തിന് തുല്യം! ശ്രദ്ധിക്കണം...

Published: Jun 25, 2025, 12:41 PM IST|Updated: Jun 25, 2025, 12:41 PM IST

Fruit Mix hazards: ചില പഴങ്ങൾ ഒരുമിച്ച് കഴിയ്ക്കുമ്പോൾ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ചിലരിൽ എങ്ങനെ കഴിച്ചാലും ഒരു ബുദ്ധിമുട്ടും സൃഷ്ടിക്കുകയും ഇല്ല.

 Fruit Mix Hazards1/8

Fruit Mix Hazards

ജീവിതചര്യയില്‍ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല ഒരു കാര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. രുചിയില്‍ മാത്രമല്ല, പോഷകങ്ങളുടെ കാര്യത്തിലും ഫലവര്‍ഗ്ഗങ്ങള്‍ നല്ലതാണ്. എന്നാല്‍ ഈ പഴങ്ങള്‍ ഒരുമിച്ച് കഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷം ആയിരിക്കും സംഭവിക്കുക...

 

Fruit Mix Hazards2/8

ഓറഞ്ചും കാരറ്റും (Orange and Carrot Juice)

ഓറഞ്ചും കാരറ്റും (Orange and Carrot Juice): വെവ്വേറെ കഴിക്കുകയാണെങ്കില്‍ ഓറഞ്ചും കാരറ്റും ശരീരത്തിന് ഏറെ ഗുണകരമായിട്ടുള്ളവയാണ്. എന്നാല്‍ രണ്ടും ഒരുമിച്ച് ജ്യൂസ് ആക്കി കഴിച്ചാല്‍ അത്ര നല്ലതല്ല. രണ്ടും കൂടി ചേര്‍ന്നാല്‍ അസിഡിറ്റി ആയിരിക്കും ഫലം, പ്രത്യേകിച്ചും സെന്‍സിറ്റീവ് ആയ വയറുള്ളവര്‍ക്ക്.

 Fruit Mix Hazards3/8

പേരക്കയും നേന്ത്രപ്പഴവും (Guava and Banana)

പേരക്കയും നേന്ത്രപ്പഴവും (Guava and Banana): ഷുഗര്‍ ഉള്ളവര്‍ക്ക് പോലും കഴിക്കാവുന്ന പഴം ആണ് പേരക്ക. നേന്ത്രപ്പഴം ആണെങ്കില്‍ നിങ്ങള്‍ക്ക് ബ്രേക്ക് ഫാസ്റ്റിന് പകരം പോലും ഉപയോഗിക്കാം. എന്നാല്‍ രണ്ടും കൂടി ചേര്‍ന്നാല്‍ അസിഡിറ്റിക്ക് കാരണമാകും. ചിലരില്‍ ഛര്‍ദ്ദിയും തലവേദനയും വരെ ഉണ്ടാക്കും.

Fruit Mix Hazards4/8

പപ്പായയും നാരങ്ങയും (Pappaya and Lemon)

പപ്പായയും നാരങ്ങയും (Pappaya and Lemon): പലരും ജ്യൂസ് ഉണ്ടാക്കുമ്പോള്‍ അതിനൊപ്പം നാരങ്ങാ നീര് കൂടി ചേര്‍ക്കാറുണ്ട്. എന്തായാലും പപ്പായ ജ്യൂസിനൊപ്പം നാരങ്ങ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സിട്രിക് ആസിഡുമായി ചേരുമ്പോള്‍ പപ്പായി വയറിന് പ്രശ്‌നം ഉണ്ടാക്കും. ദഹനപ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Fruit Mix Hazards5/8

നേന്ത്രപ്പഴവും സിട്രസ് പഴങ്ങളും (Banana and Citrus Fruits)

നേന്ത്രപ്പഴവും സിട്രസ് പഴങ്ങളും (Banana and Citrus Fruits): നേരത്തേ പറഞ്ഞതുപോലെ നേന്ത്രപ്പഴം ശരീരത്തിന് ഏറെ നല്ലതാണ്. എന്നാല്‍ ഇതിനൊപ്പം സിട്രഫ് ഫ്രൂട്‌സ് ഒന്നും തന്നെ കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

 

തണ്ണിമത്തന്‍ (Watermelon)6/8

ആപ്പിളും മെലണും (Apple and Melon)

ആപ്പിളും മെലണും (Apple and Melon): ഒരു ദിവസം ഒരു ആപ്പിള്‍ കഴിയ്ക്കൂ, ഡോക്ടറെ മാറ്റി നിര്‍ത്തൂ എന്നൊക്കെ ആണ് ചൊല്ല്. അത്രയേറെ ഗുണങ്ങളാണ് ആപ്പിളിന് ഉള്ളത്. എന്നാല്‍ ആപ്പിളിനൊപ്പം മെലണ്‍ (ഷമാം) കഴിക്കുന്നത് തീരെ നല്ലതല്ല. വയറ്റില്‍ വായുകോപം ഉണ്ടാക്കാനും ബ്ലോട്ടിങ് ഉണ്ടാക്കാനും അസിഡിറ്റി ഉണ്ടാക്കാനും ഒക്കെ കാരണമാകും.

Fruit Mix Hazards7/8

തണ്ണിമത്തന്‍ (Watermelon)

തണ്ണിമത്തന്‍ (Watermelon):  വേനല്‍ കാലം ആയാല്‍ തണ്ണിമത്തന്‍ കഴിയ്ക്കാത്തവര്‍ ഉണ്ടാവില്ല. ശരീരത്തിന് തണുപ്പും ധാരാളം ജലാംശവും നല്‍കും തണ്ണിമത്തന്‍. എന്നാല്‍ തണ്ണിമത്തനൊപ്പം മറ്റൊരു പഴവര്‍ഗ്ഗങ്ങളും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

Fruit Mix Hazards8/8

പൈനാപ്പിളും പാലും (Pineapple and Milk)

പൈനാപ്പിളും പാലും (Pineapple and Milk): പൈനാപ്പിള്‍ മികച്ച പഴങ്ങളില്‍ ഒന്നാണ്. എന്നാല്‍ പൈനാപ്പിളില്‍ ബ്രൊമെലെയ്ന്‍ എന്നൊരു എന്‍സൈം ഉണ്ട്. ഇത് പാലുമായി ചേര്‍ന്നാല്‍ വയറിന് പ്രശ്‌നം സൃഷ്ടിക്കും.