Guru Chandra Yuti: വേദ പഞ്ചാംഗ പ്രകാരം വ്യാഴ-ചന്ദ്ര സംയോഗം മൂലമാണ് ഗജകേസരി രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിലൂടെ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Guru Chandra Yuti: വേദ പഞ്ചാംഗ പ്രകാരം വ്യാഴ-ചന്ദ്ര സംയോഗം മൂലമാണ് ഗജകേസരി രാജയോഗം രൂപപ്പെടാൻ പോകുന്നത്.
Gajakesari Yoga 2025: വേദ കലണ്ടർ അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സഞ്ചരിക്കുകയും അതിലൂടെ ശുഭകരമായ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. ഇത് മനുഷ്യ ജീവിതത്തെയും ലോകത്തെയും ബാധിക്കും.
ജൂൺ 24 ന് രാത്രി ചന്ദ്രൻ മിഥുന രാശിയിലേക്ക് സംക്രമിക്കും വ്യാഴം ഇതിനകം തന്നെ അവിടെയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ചന്ദ്ര-വ്യാഴ സംയോഗം ഗജകേശരി രാജയോഗം സൃഷ്ടിക്കും.
ഈ രാജയോഗം ചില രാശിക്കാർക്ക് സുവർണ്ണകാലം നൽകും. ഒപ്പം അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തോടൊപ്പം പുരോഗതിക്കും സാധ്യത. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് അറിയാം...
കന്നി (Virgo): ഗജകേസരി രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും ഗുണകരമായിരിക്കും. കാരണം ഈ രാജയോഗം ഇവരുടെ തൊഴിൽ, ബിസിനസ്സ് സ്ഥാനത്താണ് രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് ജോലിയിലും ബിസിനസിലും നിങ്ങൾക്ക് നല്ല വിജയം, വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലി പൂർത്തീകരിക്കും, സാമ്പത്തിക നേട്ടം. ഇൻക്രിമെന്റും സ്ഥാനക്കയറ്റവും ലഭിച്ചേക്കാം
മിഥുനം (Gemini): ഇവർക്കും ഗജകേസരി രാജയോഗത്തിന്റെ രൂപീകരണം അനുകൂലമായിരിക്കും. ഈ രാജയോഗം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ ഒന്നാം സ്ഥാനത്തായിരിക്കും രൂപപ്പെടാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും, ബന്ധങ്ങൾ കൂടുതൽ ശക്തമാകും. ഈ രാശിയുടെ നാലാം സ്ഥാനത്തിൻ്റെ അധിപൻ ബുധനാണ്
ചിങ്ങം (Leo): ഗജകേസരി രാജ യോഗത്തിന്റെ രൂപീകരണത്തോടെ നിങ്ങളുടെ നല്ല ദിനങ്ങൾ തെളിയും. ഈ രാജയോഗം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിൽ രൂപപ്പെടും. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ നല്ല വർദ്ധനവ്, ജോലിയിൽ പുതിയ പദ്ധതികൾ, ബിസിനസുകാർക്ക് നല്ല ലാഭം, സാമ്പത്തിക സ്ഥിതി ശക്തം, പണം നിക്ഷേപിക്കാൻ പറ്റിയ സമയം, ജോലിയിൽ സ്ഥാനക്കയറ്റമോ പുതിയ പ്രോജക്റ്റോ ലഭിക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)