Gold Rate Today 01 July 2025: ഇടിവിന് ഇടവേളയെടുത്ത് സ്വർണ്ണവില; പവന് ഇന്ന് കൂടിയത് 840 രൂപ

Gold Price Today 01 ജൂലൈ 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വമ്പൻ കുതിപ്പ്

 

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് പവന് 840 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. 

 

1 /6

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 840 രൂപ വർദ്ധിച്ച് 72,160 രൂപയായി. ഒരു ഗ്രാമിന് 105 രൂപ വർദ്ധിച്ച് 9,020 രൂപയുമായി വിപണിനിരക്ക്.     

2 /6

മാസത്തിലെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ജൂൺ 30 ന് ശേഷം ഇന്ന് ജൂലൈ ആദ്യ ദിനം തന്നെ വമ്പൻ കുതിപ്പാണ് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയത്.  

3 /6

ഇന്നലെ ഒരു പവന് 71,320 രൂപയും ഗ്രാമിന് 8,915 രൂപയുമായിരുന്നു വിപണിവില  

4 /6

കേരളത്തിലെ പ്രധാന ന​ഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 72,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്.  

5 /6

ഒരാഴ്ചയ്ക്കിടെ സ്വ‍ർണവിലയിൽ 3,000 രൂപയുടെ കുറവുണ്ടായിരുന്നു. എന്നാൽ, ജൂലൈ തുടങ്ങിയതേ വൻ കുതിപ്പിലാണ്.  

6 /6

കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂൺ 14, 15 തീയതികളിലാണ്. ഒരു പവന് അന്ന് 74,560 രൂപയായിരുന്നു സ്വർണ്ണവില.

You May Like

Sponsored by Taboola