Gold Price in Kerala Today: സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. 440 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇന്ന് പവന് എത്ര രൂപയാണെന്ന് അറിയാം.
1/8സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഇന്നലെയും സ്വർണവിലയിൽ വർധനവുണ്ടായി.
2/8പവന് 440 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്നലെ (ജൂലൈ 10) സ്വർണവില 72,160 ആയിരുന്നു. ജൂലൈ 9ന് ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ജൂലൈ 9ന് 72,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില.
3/8440 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 72,600 ആയി. ജൂലൈ 3ന് ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയിരിക്കുന്നത്.
4/8ജൂലൈ 3ന് 72,840 രൂപയായിരുന്നു സ്വർണവില. ജൂലൈ ഒന്നിന് 72,160 രൂപയും ജൂലൈ രണ്ടിന് 72,520 രൂപയും ആയിരുന്നു സ്വർണവില.
5/8കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 9075 രൂപയാണ്. ഇന്നലെ 9020 രൂപയായിരുന്നു.
6/8ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. ജൂലൈ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 9105 രൂപയായിരുന്നു ഗ്രാമിന് ജൂലൈ മൂന്നിലെ നിരക്ക്. ഈമാസത്തെ ഏറ്റവും കുറഞ്ഞ ജൂലൈ ഒമ്പതിന് 9000 ആയിരുന്നു.
7/8അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ആഗോളവിപണിയിലെ സ്വർണവിലയും ഡോളറിനെതിരായ രൂപയുടെ മൂല്യവും എല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
8/8സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണം വാങ്ങാൻ ആരംഭിച്ചതും സ്വർണവില വർധിക്കാൻ ഇടയായെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.