Gold Rate Today 12 June 2025: കേരളത്തിൽ ഇന്നും സ്വർണ്ണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 640 രൂപ വർദ്ധിച്ചു
1/6വില കൂടിയതോടെ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,800 രൂപയിലെത്തി. ഒരു ഗ്രാമിന് ഇന്ന് 80 രൂപ കൂടി 9,100 രൂപയിലെത്തി.
2/673,040 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. അതേസമയം, 71,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
3/6ജൂൺ ആദ്യം മുതൽ ഉയർന്ന് കൊണ്ടിരുന്ന സ്വർണവിലയിൽ ജൂൺ 7നാണ് കുറവ് രേഖപ്പെടുത്തിയത്.
4/6എന്നാൽ, ഏപ്രിൽ മാസത്തിലാണ് സ്വർണ്ണവിലയിൽ റെക്കോർഡ് നിരക്ക് രേഖപ്പെടുത്തിയത്. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് റെക്കോർഡ് വിലയായി രേഖപ്പെടുത്തിയത്.
5/6ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640, ജൂൺ 10- 71,560, ജൂൺ 11- 72,160, ജൂൺ 12- 72,800.
6/6അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്. അതേപോലെ ഡോളറിനെതിരായ രൂപയുടെ മൂല്യവും സ്വർണ വിലയിൽ പ്രതിഫലിക്കും.