Gold Price Today 16 June 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ടു ദിവസത്തെ കുതിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് പവന് 120 രൂപ
Gold Price Today 16 June 2025: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ടു ദിവസത്തെ കുതിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് പവന് 120 രൂപ കുറഞ്ഞിരിക്കുകയാണ്
സ്വർണവില വീണ്ടും ഇന്ന് ഒരു പവന്റെ വില 74,440 രൂപയാണ്. ഇടയ്ക്ക് നാല് ദിവസങ്ങളിൽ വില കുറഞ്ഞതിന് ശേഷം ജൂൺ 12 നാണ് സ്വർണവില വർധിച്ചത്.
ജൂൺ തുടക്കം മുതൽ ഉയർന്ന് കൊണ്ടിരുന്ന സ്വർണവിലയിൽ ജൂൺ 7 നാണ് കുറവ് രേഖപ്പെടുത്തിയത്
ഇന്ന് പവന് 120 രൂപ കുറഞ്ഞതോടെ സ്വര്‍ണവില ഒന്ന് താണു
ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9305 ആയി
ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് വില വെള്ളിയാഴ്ച്ചയാണ് ഭേദിച്ചത്
ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 75,000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില കുറഞ്ഞത്
കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്
ഈ മാസം ഏഴിന് 1200 രൂപയുടെ വൻ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വലുതും ചെറുതുമായ കുറവാണ് വിപണിയിലുണ്ടായത്.
ജൂൺ 5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവിലയെത്തിയത്. ഈ ദിവസങ്ങളിലെ സ്വർണ വില 73,040 രൂപയായിരുന്നു
ജൂൺ 1ന് രേഖപ്പെടുത്തിയ 71,360 ആയിരുന്നു ഈ മാസത്തെ ഏറ്റവും ഏറ്റവും കുറഞ്ഞ നിരക്ക്
ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640. ജൂൺ 10- 71,560, ജൂൺ 11- 72160, ജൂൺ 12- 72800, ജൂൺ 13-74,360, ജൂൺ 14 74560, ജൂൺ 15-74560, ജൂൺ 16-74440.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് റിപ്പോർട്ട്.