Gold Price Today 20 June 2025 Kerala: കഴിഞ്ഞ ദിവസങ്ങളിൽ കൂടിയും കുറഞ്ഞും നിന്ന സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞിരിക്കുകയാണ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 440 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.
ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 73,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 55 രൂപ കുറഞ്ഞ് 9210 രൂപയായി.
ഇന്നലെ ഒരു ഗ്രാം സ്വർണ്ണത്തിന് 9,265 രൂപയായിരുന്നു വില. ഒരു പവന് 74,560 രൂപയുമായിരുന്നു ഇന്നലത്തെ വിപണി നിരക്ക്.
ജൂൺ 14,15 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 74,560 രൂപയായിരുന്നു ഈ ദിവസങ്ങളിൽ ഒരു പവന്റെ വില.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 1ന് രേഖപ്പെടുത്തിയ 71,360 രൂപയാണ്.
ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: ജൂൺ 1- 71,360, ജൂൺ 2- 71,600, ജൂൺ 2- 72,480, ജൂൺ 3- 72,640, ജൂൺ 4- 72,720, ജൂൺ 5- 73,040, ജൂൺ 6- 73,040, ജൂൺ 7- 71,840, ജൂൺ 8- 71,840, ജൂൺ 9- 71,640. ജൂൺ 10- 71,560, ജൂൺ 11- 72160, ജൂൺ 12- 72800, ജൂൺ 13-74,360, ജൂൺ 14 74560, ജൂൺ 15-74560, ജൂൺ 16-74440, ജൂൺ 17-73,600, ജൂൺ 18 - 74,000, ജൂൺ 19 - 74,120, ജൂൺ 20 - 73,680.