സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് എത്ര രൂപയാണെന്നും ഒരു പവൻ സ്വർണം വാങ്ങാൻ എത്ര രൂപയാകുമെന്നും അറിയാം.
1/7ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കൂടിയും കുറഞ്ഞും തുടരുന്ന സ്വർണവില ഇന്ന് വർധിച്ചിരിക്കുകയാണ്.
2/7ഒന്നിടവിട്ട ദിവസങ്ങളിൽ സ്വർണവിലയും വർധിക്കുകയും കുറയുകയും ചെയ്യുന്നത് തുടരുകയാണ്.
3/7സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണത്തിൻറെ രാജ്യാന്തര വിലയിലെ വ്യത്യാസം, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയെല്ലാം സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.
4/7ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് 9235 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായി.
5/7സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇന്ന് സ്വർണവില ഗ്രാമിന് 9235 രൂപയിലും പവന് 73880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
6/7ഇറാൻ ഇസ്രയേൽ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ സ്വർണവിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
7/7സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണം വാങ്ങാൻ തുടങ്ങിയതും സ്വർണവില വർധിക്കുന്നതിലേക്ക് നയിച്ചുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.