Gold Rate in Kerala Today 26 ജൂണ്‍ 2025: കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു.
ഇന്നലെ, ജൂൺ 25നും സ്വർണവില കുറഞ്ഞിരുന്നു. 200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞത്.
ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 72,560 ആയി കുറഞ്ഞു. ഇതേ നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. 9070 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ജൂൺ 24 ന് രാവിലെ 600 രൂപയും ഉച്ചയ്ക്ക് ശേഷം 480 രൂപയും ഒരു പവന് കുറഞ്ഞിരുന്നു.
ജൂൺ 22 73,880 രൂപയായിരുന്നു ഒരു പവന്റെ വില. 1320 രൂപയുടെ ഇടിവാണ് കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ 72,560 രൂപയാണ് ഒരു പവന്റെ വില.