സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഇന്ന് കേരളത്തിലെ സ്വർണവിലെ ഗ്രാമിന് എത്രയാണെന്നും ഒരു പവൻ സ്വർണം വാങ്ങാൻ എത്രയാണെന്നും അറിയാം.
1/7സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8915 രൂപയായി.
2/7ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 71,320 രൂപയായി.
3/7കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 71,320 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
4/7ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ 3000 രൂപയുടെ കുറവുണ്ടായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവിപണിയിൽ വ്യാപാരം നടക്കുന്നത്.
5/7കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവില കുറഞ്ഞിരുന്നു. ജൂൺ 13ന് ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്.
6/7സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണം വാങ്ങാൻ ആരംഭിച്ചത് സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ സ്വർണവിലയെ സ്വാധീനിച്ചിരുന്നു.
7/7രാജ്യാന്തര വിപണിവില, ഡോളറിനെതിരായ രൂപയുടെ മൂല്യം, ഇറക്കുമതി തീരുവയെന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കും.