Kerala Gold Price: കൂടിയത് പോലെ തന്നെ താഴേക്ക് ഇറങ്ങുകയാണ് സ്വർണ്ണവില
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു പവന് ഇന്ന് കുറഞ്ഞത് 1,560 രൂപയാണ്
1/5സ്വർണ്ണവില കുറഞ്ഞതോടെ പവന്റെ വില 68,880 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 195 രൂപ കുറഞ്ഞ് 8,610 രൂപയാണ് ഇന്നത്തെ വിപണിവില.
2/5മെയ് 12ന് രേഖപ്പെടുത്തിയ 70,000 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അതിനെയും കടത്തിവെട്ടുന്ന ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.
3/5മെയ് 8ന് ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 73, 040 രൂപയായിരുന്നു അന്നത്തെ വില.
4/5മെയ് മാസത്തിലെ ഇതുവരെയുള്ള നിരക്ക് നോക്കാം: മെയ് 1-70,200, മെയ് 2-70,040, മെയ് 3-70,040, മെയ് 4-70,040, മെയ് 5-70,200, മെയ് 6-72,200, മെയ് 7-72,600, മെയ് 8-73,040, മെയ് 9-72,120, മെയ് 10-72,360, മെയ് 11-72,360, മെയ് 12-70,000, മെയ് 13-70,120, മെയ് 14-70,440, മെയ് 15-68,880
5/5ഏപ്രിൽ 22ന് റെക്കോർഡ് വർധനവായിരുന്നു സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.