Gold Price Today Kerala: സംസ്ഥാനത്ത് ഇന്ന് സ്വർണ വില എത്രയാണെന്നും പ്രധാന നഗരങ്ങളിലെ സ്വർണ വില എത്രയാണെന്നും അറിയാം.
സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില കുറഞ്ഞു. സ്വർണവില ഇന്ന ്കുറഞ്ഞത് എത്രയാണെന്നും ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് എത്ര രൂപയാകുമെന്നും തുടങ്ങി ഇന്നത്തെ സ്വർണവിപണിയിലെ പ്രധാന ചലനങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
കേരളത്തിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില 73,040 രൂപയാണ്. 68,880 രൂപ വരെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രധാനമായും സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വിപണി വില 8,710 രൂപയാണ്. വെള്ളി ഗ്രാമിന് 107 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇന്ന് സംസ്ഥാനത്ത് കുറഞ്ഞിരിക്കുന്നത്. ഇന്നലെ സ്വർണ വില ഉയർന്നതിന് പിന്നാലെ ഇന്ന് ചെറിയ ഇടിവുണ്ടായത് സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്.
കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 69,680 രൂപയാണ് നിരക്ക്. സുരക്ഷിത നിക്ഷേപം എന്ന നിലയിലും ആളുകൾ കൂടുതലായി സ്വർണം വാങ്ങുന്നത് തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ സ്വർണവിലയെ വലിയ രീതിയിൽ സ്വാധീനിക്കും. വിപണിയിൽ നിലവിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. ഇന്നലെ കൂടിയ സ്വർണവിലയിൽ ഇന്ന് കുറവുണ്ടായിരിക്കുകയാണ്.
ആഭരണങ്ങൾക്ക് പുറമേ സുരക്ഷിത നിക്ഷേപം എന്ന നിലയിലും ഇപ്പോൾ കൂടുതൽ ആളുകൾ സ്വർണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യവും എല്ലാം സ്വർണവിലയെ സ്വാധീനിക്കും.