Kerala Gold Price Today: കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സ്വർണവിലയില്‍ ഉണ്ടായ മാറ്റം ഏറെ പ്രതീക്ഷ നൽകിയെങ്കിലും രണ്ട് ദിവസമായി വീണ്ടും ഉയർന്നിരിക്കുകയാണ്
സംസ്ഥാനത്ത് വിലയിടിവിന് ശേഷം വീണ്ടും സ്വർണവില മുകളിലേക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ സ്വർണ്ണവില
സംസ്ഥാനത്തെ സ്വർണവില ഇന്നും വർദ്ധിച്ചു. ഇന്ന് 400 രൂപയാണ് പവന് വില ഉയർന്നത്. ഇതോടെ സ്വർണവില 72,600 രൂപയിലെത്തിയിരിക്കുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കൂടി 9,075 രൂപയാണ് ഇന്നത്തെ വിപണിവില.
മെയ് 1ന് സ്വർണവില 1640 രൂപ കുറഞ്ഞ് 70,200 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. മെയ് 2ന് വീണ്ടും സ്വർണവിലയിൽ കുറവ് വന്നിരുന്നു.
മെയ് 3നും മെയ് 4നുമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ മെയ് 5നും ഇന്നലെയും ഇന്നുമായി വീണ്ടും സ്വർണനിരക്ക് ഉയർന്നിരിക്കുകയാണ്.
ഏപ്രിൽ 22ന് റെക്കോർഡ് വർധനവായിരുന്നു സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 74,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
ഏപ്രിൽ 8നാണ് ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 65,800 രൂപയായിരുന്നു അന്നത്തെ വിപണി വില.
അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നത് അനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. രാജ്യത്ത് ഓരോ വർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോളവിപണിയിലുണ്ടായ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും.