Gold rate in Kerala: അമ്പോ! കുതിച്ചുയർന്ന് സ്വർണ്ണവില; പവന് ഇന്ന് കൂടിയത് 440 രൂപ

Gold Price in Kerala: സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർധിച്ചു

440 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില ഉയർന്നത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 64,960 രൂപയിലെത്തിയിരിക്കുകയാണ് സ്വർണവില.

1 /6

സ്വർണ്ണവില വീണ്ടും കുതിപ്പ് തുടരുകയാണ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 440 രൂപ കൂടി 64,960 രൂപയിലെത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞ് ഇന്ന് 8,120 രൂപയായി.

2 /6

ജനുവരി 22 ന് ആദ്യമായാണ് സ്വർണവില റെക്കോർഡ് വിലയായ 60000 കടന്ന് പുതിയ റെക്കോർഡിലേക്ക് കുതിച്ചത്.

3 /6

ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 70,000 രൂപയെങ്കിലും വേണം.

4 /6

കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തിയിരുന്നു. ഇത് സ്വർഭാരണ പ്രേമികൾക്ക് പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും വില വർദ്ധിക്കുന്നത് ആശങ്ക ഉണർത്തിയിട്ടുണ്ട്.

5 /6

ഫെബ്രുവരി 25 ന് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്.

6 /6

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം.  മാത്രമല്ല യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.

You May Like

Sponsored by Taboola