Kerala Gold Rate: നേരിയ ആശ്വാസം; സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്

Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. റെക്കോർഡുകൾ തിരുത്തി പുത്തൻ റെക്കാർഡ് വിലയിലേക്ക് കുതിച്ച സ്വർണ്ണവില ഇപ്പോൾ തിരിച്ചിറങ്ങുകയാണ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറ‍ഞ്ഞത്. ഇതോടെ പവന്റെ വില 66,280 ആയി. 

1 /5

ഇന്നലെ 66,480 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണ്ണത്തിന്റെ വില. തുടർന്ന് ഇന്നും സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 

2 /5

ഏപ്രിൽ 3ന് 68,480 രൂപയെന്ന സർവ്വകാല റെക്കോർഡിൽ സ്വർണവിലയെത്തിയിരുന്നു. 

3 /5

ഏപ്രിൽ മാസം ആരംഭിച്ചതേ റെക്കോർഡ് നിരക്കിലായിരുന്നു സ്വർണ്ണം. ഇപ്പോൾ ഉയർന്ന നിരക്കുകൾ തിരിച്ചിറങ്ങുകയാണ്.

4 /5

ഏപ്രിൽ മാസം തുടങ്ങിയതോടെ കല്യാണ സീസണും ആരംഭിച്ചു. അതിനാൽ സ്വർണവ്യാപാരത്തിന് ഡിമാൻഡ് വർധിക്കും. 

5 /5

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് രാജ്യത്ത് സ്വർണവില മാറിമറിയും. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കും.   

You May Like

Sponsored by Taboola